Actor Bala And Wife Kokila At Vaikom Mahadeva Temple : നടൻ ബാല എല്ലാവർക്കും വളരെ പ്രിയപ്പെട്ടവനാണ്. സൗത്ത് ഇന്ത്യൻ സിനിമ ഒന്നാകെ സജീവ സാന്നിധ്യം വ്യത്യസ്ത റോളുകളിൽ അഭിനയിച്ചു നേടിയ ബാലയുടെ വിവാഹം ദിവസങ്ങൾ മുൻപ് മാത്രമാണ് നടന്നത്. നടൻ ബാലയുടെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. ബന്ധു കൂടിയായ കോകിലയായിരുന്നു വധു. കൊച്ചിയിലെ കലൂരിലെ തന്നെ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് രാവിലെ ബാലയുടെ വിവാഹം നടന്നത്.
വിവാഹം പിന്നാലെ സോഷ്യൽ മീഡിയ ഒന്നാകെ താരത്തിനു മംഗള ആശംസകൾ നേർന്നിരുന്നു. കൂടാതെ കോകിലക്ക് ബാലക്കൊപ്പം സന്തോഷവതിയായി മുന്നേറാൻ കഴിയട്ടെയെന്നും ആരാധകർ അഭിപ്രായപെട്ടിരുന്നു. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയാകെ തരംഗമായി മാറിയത് അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ചു സന്തോഷവാനായി കാണുന്ന നടൻ ബാലയെയാണ്. വർഷങ്ങളായി കൊച്ചിയിൽ താമസം തുടരുന്ന ബാല ഇപ്പോൾ നേരത്തെ അറിയിപ്പ് ആരാധകാരുമായി പങ്കിട്ടിരുന്നു.
“എല്ലാവർക്കും നന്ദി, ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും, എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ്, ഒരുപാട് ദൂരെക്ക് ഒന്നും അല്ല. എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ, എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്, പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം, എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഈവരും സന്തോഷമായി ഇരിക്കട്ടെ എന്ന് നിങ്ങളുടെ സ്വന്തം ബാല” നടൻ ഇപ്രകാരം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു.
ഈ വൈകാരിക പോസ്റ്റ് പിന്നാലെയാണ് ബാല താൻ കൊച്ചിയിൽ നിന്നും വൈക്കത്തേക്ക് താമസം മാറ്റിയ സന്തോഷം അറിയിച്ചത്. കൊച്ചിയോട് ബൈ പറഞ്ഞ ബാല, കുടുംബ സമേതം ഇനി വൈക്കത്ത് തന്റെ താമസം തുടങ്ങുന്ന സന്തോഷം അറിയിക്കുകയാണ്. പുതിയ വീടിന്റെ വീഡിയോ വൈറല്‍ വൈറലാണ് ബാലയും ഭാര്യ കോകിലയും കൂടി വിളക്ക് കത്തിച്ച് പുത്തൻ വീടിലേക്ക് പ്രവേശിക്കുന്നതാണ് സോഷ്യൽ മീഡിയ പോസ്റ്റിലെ വീഡിയോയില്‍ ഉള്ളത്. വീടിരിക്കുന്ന സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല എങ്കിലും വൈക്കമാണെന്ന് ഏറെക്കുറെ വ്യക്തം. ഇപ്പോൾ ഭാര്യ കോകിലക്കൊപ്പം വൈക്കം ക്ഷേത്രത്തിൽ എത്തിയ ശേഷം തന്റെ ജീവിതത്തിൽ പുത്തൻ സന്തോഷവന്നെന്ന് പറയുകയാണ് ബാല. “നാൻ ഇപ്പോ ഇന്ത സ്വർഗത്തില താ ഇരുക്ക്” എന്നാണ് ബാലയുടെ വാക്കുകള്‍.