കോടികൾ പൊടിപൊടിച്ച് വാങ്ങിയതല്ല, അഭിരാമി സുരേഷിന് ഈ സാരഥി സ്വപ്‌ന സാക്ഷാത്കാരം; ജീവിതം എനിക്കൊരു ഭ്രാന്തൻ യാത്ര, സുസുക്കി ജിംനിയെ ഒപ്പം കൂട്ടി അഭിരാമി.!! | Abhirami Suresh New Car Maruti Suzuki Jimny

Abhirami Suresh New Car Maruti Suzuki Jimny : പാട്ടും അഭിനയവും ബിസിനസ് മേഖലയിലും തിളങ്ങി നിൽക്കുന്ന താരമാണ് അഭിരാമി സുരേഷ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം എന്റെ പുതിയ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ആരാധകർക്കിടയിൽ ഇവയെല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരം തന്നെ ഏറ്റവും പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ.

തരം പുതിയ വാഹനം സ്വന്തമാക്കിയ വിശേഷമാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. തന്റെ ഗ്യാരേജിലേക്ക് മാരുതി സുസുക്കിയുടെ ജിംനിയാണ് അഭിരാമി സ്വന്തമാക്കിയത്. വിപണിയിൽ ഏകദേശം 12 മുതൽ 17 ലക്ഷം രൂപ വരെ വരുന്ന ജിംനിയാണ് താരം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. തന്റെ പുത്തൻ ജിംനിക്ക് ഒപ്പം നിന്നുകൊണ്ടുള്ള ചിത്രം പങ്കുവെച്ചാണ് അഭിരാമി ഈ സന്തോഷം തന്റെ ആരാധകരെ അറിയിച്ചത്.

എന്റെ കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ഉയർച്ച താഴ്ചകൾ, കഠിനാധ്വാനം, ചില കണ്ണുതുറപ്പിക്കുന്ന അനുഭവങ്ങൾ എന്ന് നിറഞ്ഞ ജീവിതം എനിക്ക് ഒരു ഭ്രാന്തൻ യാത്ര തന്നെയാണ്. എന്നാൽ അതിനുമുകളിൽ എന്റെ വഴികാട്ടിയായ വെളിച്ചം എന്നെ ഒരിക്കലും നഷ്ടപ്പെടുത്തിയില്ല. ഈ നിമിഷത്തിലേക്ക് ഇപ്പോൾ എന്നെ നയിച്ചിരിക്കുന്നത് എന്റെ വേദനകളും പ്രയാസങ്ങളും തന്നെയാണ് എന്നാണ് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നത്.

എന്റെ സ്വന്തം വാഹനം കൊണ്ട് ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഈ വാഹനം എല്ലാവരുടെയും കപ്പ് ഓഫ് ടി തന്നെയാണ്. ഇത് എനിക്ക് എന്റെ ഗ്യാരേജിലേക്കുള്ള ആദ്യ കൂട്ടിച്ചേർക്കലാണ് എന്നാണ് താരം ഈ ചിത്രം പങ്കുവെച്ച് ചുവടെ കുറിച്ചത്. സിനിമ മേഖലയിൽഎത്തി കേരളോത്സവം എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിലൂടെ താരത്തിന് നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. തുടർന്ന് ഗുലുമാൽ, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ് എന്ന ചിത്രങ്ങളിലും അഭിനയ മികവ് കാഴ്ചവച്ചിട്ടുണ്ട്.

Abhirami SureshMaruti Suzuki Jimny