പുള്ളി ഉടുപ്പിട്ട് താര റാണിമാർക്ക് ഒപ്പം കല്യാണി പ്രിയദർശനും; മകളെയും കൂട്ടി ലിസി പാർട്ടിക്ക് എത്തിയപ്പോൾ.!! | A beautiful night with beautiful people By Keerthy Suresh

A beautiful night with beautiful people By Keerthy Suresh : മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ലിസി ലക്ഷ്മി.ചെന്നൈയില്‍ ഡബ്ബിംഗ് സ്റ്റുഡിയോയുമായി സജീവമാണ് താരം. ഇടക്കാലത്ത് പരസ്യങ്ങളിലും താരം അഭിനയിച്ചിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. താരങ്ങളെല്ലാമായി അടുത്ത സൗഹൃദവും സൂക്ഷിക്കുന്നുണ്ട് ലിസി. Hello everyone എന്ന ക്യാപ്ഷനിൽ ലിസി പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

പ്രിയനായികമാരെ ഒറ്റ ഫ്രയിമില്‍ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മലയാളത്തിലേക്ക് എന്ന് തിരിച്ച് വരുന്നതെന്നായിരുന്നു ആരാധകര്‍ ലിസിയോട് ചോദിച്ചിട്ടുള്ളത്. ചലച്ചിത്ര ലോകത്തെ പെൺപടകളുടെ ചിത്രം ആരാധകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മകളായ കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, അന്ന ബെൻ, റിമ കല്ലിങ്കൽ, പ്രയാഗ മാർട്ടിൻ, പാർവതി തിരുവോത്ത്, അതിഥി ബാലൻ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. ഒരു പെർഫെക്ട് ഗേൾസ് നൈറ്റ്‌ ആണ് ഫോട്ടോ.

കീർത്തി സുരേഷ് ഉൾപ്പടെ തന്റെ പേജിൽ ഫോട്ടോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.അഭിനയ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ നടിമാർ പലപ്പോഴും പരസ്പരം സമയം ചെലവഴിക്കുകയും അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യാറുണ്ട്. രാധിക ശരത്കുമാർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നടിമാരുടെ ഒത്തുചേരൽ കൂടെയാണ് ഈ ഫോട്ടോ. A beautiful night with beautiful people എന്നാണ് കീർത്തി സുരേഷ് ഇൻസ്റ്റാഗ്രാമിൽ ചിത്രതോടൊപ്പം കുറിച്ചത്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മൾട്ടി-സ്റ്റാർ രാഷ്ട്രീയ നാടകമായ മാമന്നനിലാണ് കീർത്തി സുരേഷ് അടുത്തതായി അഭിനയിക്കുന്നത്.

നാനി നായകനാകുന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തിൽ കീർത്തി എത്തുന്നുണ്ട്. ലിസിയ്ക്ക് പിന്നാലെയായി മകൾ കല്യാണിയും അഭിനയ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. തെലുങ്ക് ചിത്രത്തിലൂടെ തുടക്കം കുറിച്ച് പിന്നീടാണ് മലയാളത്തിലേക്കെത്തിയത്. . മരക്കാറില്‍ വിഎഫ്എക്‌സ് ചെയ്ത് ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു സിദ്ധാര്‍ത്ഥ്.താര കുടുംബത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാർ.