ഒരു രണ്ട് ബെഡ്‌റൂം വീടാണോ നിങ്ങൾ നോക്കുന്നത്!! എന്നാൽ ഇതാണ് നിങ്ങളുടെ ആ സ്വപ്നം; 6 സെന്റ് സ്ഥലത്ത് സൂപ്പർ വീട്… | 850 SQFT 2 BHK Home Tour Malayalam

850 SQFT 2 BHK Home Tour Malayalam : വെറും 19 ലക്ഷം രൂപയ്ക്ക് മനോഹരമായ ഒരു വീട് സ്വന്തമാക്കാം. വീടിനെ കുറിച്ച് കൂടുതലായി അറിയാം. ആദ്യമായിട്ട് തന്നെ വിശാലമായ സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. തടികൾ ഉപയോഗിച്ച് നിർമ്മിച്ച ജനാലുകളും വാതിലുകളും നൽകിട്ടുണ്ട്. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ വി‌ശാലമായ ലിവിങ് അതിനോടപ്പം തന്നെ ഡൈനിങ് ഹാളും മനോഹരമായി നൽകിട്ടുണ്ട്.

അത്യാവശ്യം പേർക്ക് ഇരുന്ന് കഴിക്കാനുള്ള സ്ഥലം ഇവിടെ ഒരുക്കിട്ടുണ്ട്. ഡൈനിങ് ഹാളിന്റെ ഒരു വശത്ത് തന്നെയാണ് കിടപ്പ് മുറികൾ വരുന്നത്. മൂന്ന് പാളികൾ വരുന്ന രണ്ട് ജനാലുകൾ ഇവിടെ നൽകിരിക്കുന്നത്. കൂടാതെ സാധനങ്ങൾ വെക്കാനുള്ള ഷെൽഫ് മറ്റു സൗകര്യങ്ങൾ ഈ മുറിയിൽ നൽകിട്ടുണ്ട്. മുറിയുടെ അരികെ തന്നെ ഒരു കോമൺ ടോയ്ലറ്റ് നൽകിരിക്കുന്നതായി കാണാം.

രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിലും രണ്ട് പാളികൾ ഉള്ള രണ്ട് ജനൽ, പിന്നെ ചെറിയ ഷെൽഫ് പോലെയുള്ള സൗകര്യവും ഇവിടെ നൽകിയതായി കാണാവുന്നതാണ്. കൂടാതെ ഈ മുറിയിൽ അറ്റാച്ഡ് ബാത്‌റൂമുള്ള സൗകര്യവും ഒരുക്കിട്ടുണ്ട്. ഈ വീട്ടിൽ ആകെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. അത്യാവശ്യം എല്ലാ സൗകര്യങ്ങൾ ഈ വീട്ടിലെ മുറികൾക്ക് കൊടുത്തിട്ടുണ്ട്.

അടുക്കള പരിശോധിക്കുകയാണെങ്കിൽ അത്യാവശ്യം സ്ഥലത്തോടെയാണ് നിർമ്മച്ചിരിക്കുന്നത്. മുകളിലും താഴെയായും കുറച്ചു സ്റ്റോറേജ് യൂണിറ്റുകൾ നൽകിട്ടുണ്ട്. കൂടാതെ ചെറിയ രണ്ട് പാളികൾ ഉള്ള ജനലുകൾ ഇവിടെ കാണാം. പടികൾ കയറി എത്തുന്നത് തുറന്ന ടെറസിലേക്കാണ്. നല്ല ഭംഗിയേറിയ കാഴ്ച്ചകൾ ഇവിടെ നിന്നും സ്വന്തമാക്കാം. ആറര സെന്റിൽ ഉൾപ്പെടുന്ന ഈ വീട് 850 ചതുരശ്ര അടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 19 ലക്ഷം രൂപയാണ് ഈ വീടിനു ആകെ ചിലവ് വരുന്നത്.

Rate this post