8 ലക്ഷത്തിന് ഒരു അടിപൊളി 3 ബെഡ്‌റൂം വീട് ആയാലോ!? 750 സ്ക്വയർ ഫീറ്റ് സൂപ്പർ കൂൾ ബഡ്‌ജറ്റ്‌ വീടും പ്ലാനും | 8 Lakh 750 SQFT 3 BHK Home Tour Malayalam

8 Lakh 750 SQFT 3 BHK Home Tour Malayalam : ഇന്ന് നമ്മൾ അടുത്തറിയാൻ പോകുന്നത് കേരള പരമ്പരാഗതയിൽ നിർമ്മിച്ച മനോഹരമായ വീടാണ്. ചുരുക്കി പറഞ്ഞാൽ ആദ്യം ഉണ്ടായിരുന്ന വീട് പുതുക്കി പണിഞ്ഞതാണ്. സിറ്റ്ഔട്ട്‌, ഡൈനിങ് ഹാൾ, മൂന്ന് കിടപ്പ് മുറി, അടുക്കള തുടങ്ങിയവയാണ് ഈ വീട്ടിൽ അടങ്ങിയിരിക്കുന്നത്. വീട് പുതുക്കി പണിതതിന് ഏകദേശം 8 ലക്ഷം രൂപയാണ് വന്നത്.

സ്ട്രീറ്റ്പ്രൂഫിംഗ് അതുപോലെ റൂഫിങ് വർക്കുകൾ ക്ലാസിക്ക് ലുക്കാണ് വീടിനു കൊണ്ടു വന്നത്. സ്റ്റാൻഡേർഡ് ഇന്റീരിയർ കല്ലുകൾ ഉപയോഗിച്ച് ഫ്രണ്ട്യാർഡ് വളരെ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്. ഈ പ്ലോട്ടിൽ ഒരുപാട് പച്ചപ്പുകളും, കൂടാതെ പച്ചക്കറി കൃഷികളും കാണാൻ സാധിക്കും. തൂണുകൾക്ക് തേനിന്റെ നിറം നൽകിയതിനാൽ വീടിന്റെ പ്രധാന ആകർഷണം ഇതാണെന്ന് പറയാം. മേൽകുരയ്ക്ക് ഡാർക്ക്‌ നിറം നൽകിയതിനാൽ റോയൽ ഭംഗിയാണ് കൊണ്ടു വരുന്നത്.

കേരള കാലാവസ്ഥയ്ക്ക് അനോജ്യമായത് കൊണ്ടാണ് സ്ട്രീറ്റ്പ്രൂഫിംഗ് ചെയ്തിരിക്കുന്നത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം തന്നെ കാണാൻ സാധികുന്നത് വിരുന്നുകാർ ഇരിക്കുന്ന ഹാളാണ്.
ഇരിപ്പിടത്തിനായി തടിയിൽ പണിത ഇരിപ്പിടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. വെള്ള വെട്രിഫൈഡ് ടൈൽസുകൾ നൽകിയതിനാൽ ഫ്ലോറുകൾ വളരെ മനോഹരമായി കാണാൻ സാധിക്കുന്നത്.

750 ചതുരശ്ര അടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വളരെ സ്പെഷ്യസ് നിറഞ്ഞതും വെന്റിലേഷൻ ഉള്ളതും, തടിയിലുള്ള സീലിംഗ് ആയത് കൊണ്ട് മനോഹരമായിട്ടാണ് കാണാൻ കഴിയുന്നത്. വളരെ ചെറിയ ഡൈനിങ് ഹാൾ ആണെങ്കിലും നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് മേശയാണ് ഇവിടെ ഒരുക്കിരിക്കുന്നത്. ആകെ മൂന്ന് ബെഡ്‌റൂമുകളാണ് ഈ വീട്ടിൽ വന്നിരിക്കുന്നത്. ബാക്കിയുള്ള വിശദ കാര്യങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.

Rate this post