54 Th State Film Award : സിനിമ പ്രേമികളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 54 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരത്തിനായി തിരശ്ശീലയ്ക്ക് മുന്നിലെത്തിയത് 160 ചിത്രങ്ങൾ ആയിരുന്നു.
2023ല്‍ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിക്കുക എന്നിരുന്നാലും ഭൂരിഭാഗം ചിത്രങ്ങളും ഇനിയും റിലീസ് ചെയ്തിട്ടില്ല എന്നതാണ് വസ്തുത. മത്സരത്തിന് എത്തിയതിൽ അധികവും നവാഗതകരുടെ ചിത്രങ്ങൾ ആയിരുന്നു. മുതിർന്ന സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് ഇത്തവണത്തെ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. രണ്ട് ഘട്ടമായി പരിശോധിച്ച് അവസാനഘട്ടത്തിൽ എത്തിയ 38 ചിത്രങ്ങൾ ജൂറി വിലയിരുത്തിയപ്പോൾ, 2023 സെൻസർ ചെയ്ത ചിത്രങ്ങൾക്കുള്ള അവാർഡ് പുറത്തുവന്നു കഴിഞ്ഞു.
ജിയോ ബേബി സംവിധാനം ചെയ്ത കാതൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയെടുത്തപ്പോൾ രണ്ടാമത്തെ മികച്ച ചിത്രം രോഹിത് സംവിധാനം ചെയ്ത ഇരട്ട കരസ്ഥമാക്കി. മികച്ച സംവിധായകൻ ആടുജീവിതത്തിന്റെ സംവിധായകനായ ബ്ലെസിയും മികച്ച നടൻ ആടുജീവിതത്തിന്റെ നായകനായി എത്തിയ പൃഥ്വിരാജും സ്വന്തമാക്കി. ഉള്ളോഴുക്കിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിയും തടവ് ചിത്രത്തിലൂടെ ബീന ആർ ചന്ദ്രനും പങ്കിട്ടെടുത്തപ്പോൾ മികച്ച സ്വഭാവ നടനായി പൂക്കാലത്തിലൂടെ വിജയരാഘവനും അർഹതനേടി.
തുടർന്നുള്ള അവാർഡ് വിവരങ്ങൾ ഇങ്ങനെ. മികച്ച സ്വഭാവനടി: ശ്രീഷ്മ ചന്ദ്രൻ( കുമ്പിളൈ ഒരുമൈ), മികച്ച ബാലതാരം. ആൺ (പാച്ചുവും അത്ഭുതവിളക്കും) അവ്യുക്ത് മേനോൻ, മികച്ച ബാലതാരം പെൺ (ശേഷം മൈക്കിൽ ഫാത്തിമ) തെന്നൽ അഭിലാഷ്, മികച്ച കഥാകൃത്ത് (കാതൽ) ആദർശ് സുകുമാരൻ, മികച്ച തിരക്കഥാകൃത്ത് (ഇരട്ട) രോഹിത്, മികച്ച ഛായാഗ്രഹണം (ആടുജീവിത സുനിൽ കെ എസ്, ഇവയ്ക്ക് പുറമേ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡും ആടുജീവിതം എന്ന ചിത്രത്തിലൂടെ ബ്ലെസി സ്വന്തമാക്കി.