5000 സ്‌ക്വയർഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതിമനോഹരമായ ഒരു ഇരുനില വീട്🏚️🔥 ആരും കൊതിച്ചു പോകുന്ന ഇന്റീരിയർ വർക്കുകളും😍🔥

5000 സ്‌ക്വയർഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതിമനോഹരമായ ഒരു ഇരുനില വീട്🏚️🔥 ആരും കൊതിച്ചു പോകുന്ന ഇന്റീരിയർ വർക്കുകളും😍🔥 സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഇല്ലാത്തവരായി ആരാണ് ഉള്ളത്. ആ ആഗ്രഹത്തിനു വേണ്ടിയാണു ഒട്ടുമിക്കവരും അധ്വാനിക്കുനത്. വീട് എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ്. വീട്ടിലേക്കു കേറി ചെല്ലുമ്പോൾ നമ്മുക്ക് ലഭിക്കേണ്ടത് സന്തോഷമാണ്. എല്ലാ തിരക്കുകളും കഴിഞ്ഞു വീട്ടിൽ തിരിച്ചു എത്തുമ്പോൾ നമ്മുക്കു വേണ്ടതും ആ സന്തോഷമാണ്.

നിർമ്മിതിയിലെ വ്യത്യസ്തതയാണ് വീടുകളെ കൂടുതൽ മേന്മയുള്ളതാക്കുന്നത്. അത്തരത്തിൽ ഉള്ള ഒരു വീടിനെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 5000 ചതുരശ്ര അടിയിൽ ഇരുനിലകളായി ഒരുക്കിയിരിക്കുന്നതാണ് ഈ ഭവനം. ലിവിങ്ങും, സിറ്റ് ഔട്ടും അഞ്ചു ബെഡ് റൂമുകളും, ഹോം തീയേറ്ററും ഉള്ള ഈ വീട്ടിൽ രണ്ടു അടുക്കളയും,വളരെ വിശാലമായ ഡൈനിങ്ങ് ഏരിയയും ഒരുക്കിയിരിക്കുന്നു.

കുട്ടികൾക്ക് പഠിക്കാനായി സ്റ്റഡി ഏരിയയും ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു കോമൺ ബാത്ത് റൂം അടക്കം 6 ബാത്ത് റൂം ഈ വീട്ടിൽ പണികഴിപ്പിച്ചിരിക്കുന്നു. ഒരു വലിയ കുടുംബത്തിന് കഴിയാവുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം. വീടിന്റെ മുൻവശത്തെ മുറ്റവും ഈ വീടിന്റെ ഒരു സ്പെഷ്യലിറ്റി തന്നെയാണ്. എല്ലാ തരത്തിലും ഉള്ള സൗകര്യത്തോടു കൂടിയതാണ് ഈ വീട്. നല്ല ഇന്റീരിയർ ഡിസൈനിങ്ങും ഈ വീടിനെ വ്യത്യസ്തമാക്കുന്നു.