ലോ ബഡ്‌ജറ്റ്‌ വീട് ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ..!? ആറം കൊതിക്കും ഈ മനോഹര ഭവനം; 1500 സ്ക്വയർ ഫീറ്റിൽ ഇത്തരം ഒരു അടിപൊളി വീട് സ്വന്തമാക്കാം… | 24 Lakh 1500 SQFT 2 BHK Home Tour Malayalm

24 Lakh 1500 SQFT 2 BHK Home Tour Malayalm : ഇന്ന് നമ്മൾ വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ച മനോഹരമായ എക്സ്റ്റീരിയറുള്ള വീടാണ് നോക്കാൻ പോകുന്നത്. 1500 ചതുരശ്ര അടിയാണ് വീട് സ്ഥിതി ചെയ്യുന്ന ആകെയുള്ള സ്ഥലം. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ഈ വീട് കാണാൻ സാധിക്കുന്നത്. ഒരു കണ്ടമ്പറി സ്റ്റൈലിലാണ് വീടിന്റെ ഡിസൈൻ. ആകെ രണ്ട് കിടപ്പ് മുറികളാണ് നൽകിരിക്കുന്നത്. 24 ലക്ഷം രൂപയാണ് വീടിനു ആകെ വന്ന ചിലവ്. 8 സെന്റ് പ്ലോട്ടിലാണ് വീടുള്ളത്.

ആവശ്യത്തിനു സ്ഥലവും ഒരു ഓപ്പൺ സിറ്റ്ഔട്ടാണ് വീടിന്റെ മുൻവശത്ത് കാണാൻ സാധിക്കുന്നത്. സിറ്റ്ഔട്ടിന്റെ ഇടത് വശത്തായി കാർ പോർച്ച് നൽകിരിക്കുന്നതായി കാണാം. ഒരു ബോക്സ്‌ സ്റ്റൈലിലാണ് വീടിന്റെ വലത് വശത്തെ ഡിസൈൻ വന്നിരിക്കുന്നത്. വീട്ടിലുള്ള ജനാലുകളും, ഡബിൾ പാനൽ വാതിലുകളും തടികൾ കൊണ്ടാണ് പണിതിരിക്കുന്നത്.

പുറം കാഴ്ച്ച കഴിഞ്ഞ് വീടിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ ലിവിങ് ഹാളിലേക്കാണ് എത്തുന്നത്. അവിടെ തന്നെ ടീവി യൂണിറ്റുള്ള സ്പേസ് നൽകിട്ടുണ്ട്. തൊട്ട് അടുത്ത് തന്നെ ഡൈനിങ് ഹാളും കാണാം. കിടപ്പ് മുറികൾ പരിശോധിക്കുകയാണെങ്കിൽ ആദ്യ മുറിയിലെ ഒരുക്കങ്ങളാണ് ഏറെ മനോഹരമാക്കിരിക്കുന്നത്. സ്പെഷ്യസ് മുറിയും അതുപോലെ തന്നെ ബാത്രൂമുള്ളതായി കാണാം.

പടികൾ കയറി എത്തുന്നത് തുറന്ന ടെറസിലേക്കാണ്. വാഷ് ബേസ് നൽകിരിക്കുന്നത് പടികളുടെ തൊട്ട് അരികെ തന്നെയാണ്. ഹാളിൽ നിന്നും നേരെ എത്തി ചെല്ലുന്നത് അടുക്കളയിലേക്കാണ്. വളരെ വൃത്തിയായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ ആവശ്യത്തിലധികം സ്റ്റോറേജ് സ്പേസുകൾ ഇവിടെ നൽകിട്ടുണ്ട്. വീടിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ലുക്ക് ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ്. ഇതിനെക്കാളും കുറഞ്ഞ ചിലവിൽ മനോഹരമായ വീട് സ്വന്തമാക്കാൻ മിഡിൽ ക്ലാസ്സ്‌ കുടുബത്തിനു കഴിയുന്നതാണ്. Video Credit : homezonline