
ഈ 1100 സ്ക്വയർ ഫീറ്റ് വീടിന് ആവശ്യക്കാർ ഉണ്ടോ.!? ഇനി നിങ്ങളുടെ വീടെന്ന വലിയ സ്വപ്നം പൂവണിയും.!! | 22 Lakh 1100 SQFT 2 BHK Home Tour Malayalam
22 Lakh 1100 SQFT 2 BHK Home Tour Malayalam : മലപ്പുറം ജില്ലയിലെ താനാലൂർ സ്വേദേശികളായ ഇർഷാദ്, സാഗിറ ദമ്പതികളുടെ മനോഹരമായ വീടാണ് കാണാൻ പോകുന്നത്. സാധാരണ രീതിയിലും അതുപോലെ നല്ലൊരു ഭംഗിയിലുമാണ് വീട് ചെയ്തിരിക്കുന്നത്. 8 സെന്റ് സ്ഥലത്ത് 1100 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. എലിവേഷന്റെ ഭംഗി വർധിപ്പിക്കാൻ വേണ്ടി വീടിന്റെ മുൻവശത്ത് തന്നെ കാണുന്ന ജനൽ ഏറെ സഹായിക്കുന്നുണ്ട്.
ഇടത് വശത്തായിട്ടാണ് കാർ പോർച്ച് നൽകിരിക്കുന്നത്. സിറ്റ്ഔട്ട് നോക്കുകയാണെങ്കിൽ ഒരു ഇരിപ്പിടം കാണാം. അതുപോലെ ചാരുപടിയിലും, പടികളിലും ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. വാതിൽ മഹാഗണിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പ്രധാന വാതിലിൽ നിന്നും ഏറെ എത്തിചേരുന്നത് ലിവിങ് ഹാളിലേക്കാണ്. അത്യാവശ്യം ഫർണിച്ചറുകളും, വലിയ സ്പേഷ്യസിലുമാണ് ലിവിങ് ഹാൾ നൽകിരിക്കുന്നത്.

ഇന്റീരിയർ ഡിസൈനുകൾ കൂടുതൽ ഭംഗി വർധിപ്പിക്കാൻ ഏറെ സഹായിക്കുന്നുണ്ട്. ഡൈനിങ് ഹാളിലേക്ക് കടക്കാൻ വേണ്ടി ചെറിയയൊരു പാർട്ടിഷൻ നൽകിരിക്കുന്നതായി കാണാം. ആറ് പേർക്കിരിക്കാൻ കഴിയുന്ന ഡൈനിങ് മേശയും ഇവിടെ ഒരുക്കിട്ടുണ്ട്. വീടിനു രണ്ട് ബെഡ്റൂമുകളാണ് നൽകിരിക്കുന്നത്. ആദ്യ മുറി നോക്കുകയാണെങ്കിൽ അത്യാവശ്യം വലിപ്പത്തിലാണ് ഈ മുറി കൊടുത്തിരിക്കുന്നth. അറ്റാച്ഡ് ബാത്രൂം നൽകിട്ടുണ്ട്. അലമാരയും മറ്റു സൗകര്യങ്ങളും നൽകിരിക്കുന്നതായി കാണാം.
അതേ വലിപ്പത്തിലാണ് രണ്ടാമത്തെ കിടപ്പ് മുറി നിർമ്മിച്ചിരിക്കുന്നത്. രണ്ട് കോട്ടുകൾ കൊടുത്തിരിക്കുന്നതായി കാണാം. അറ്റാച്ഡ് ബാത്റൂം അതുപോലെ വാർഡ്രോബ് ഇവിടെ കാണാൻ സാധിക്കും. നല്ല ഭംഗിയോട് കൂടിട്ടാണ് വീടിന്റെ സ്റ്റെയറുകൾ ചെയ്തിരിക്കുന്നത്. മാർബിൾ, ഗ്രാനൈറ്റുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ജിഐ പൈപ്പിലും, തടിയിലുമാണ് ഇതിന്റെ ഹാൻഡിൽ ചെയ്തിരിക്കുന്നത്. അടുക്കള നോക്കുമ്പോൾ സ്റ്റോറേജ് യൂണിറ്റുകൾ, കബോർഡ് വർക്കുകൾ. എന്നിവയൊക്കെ കാണാം. രണ്ട് മൂന്ന് പേർക്ക് നിന്ന് പെറുമാറാൻ കഴിയുന്ന ഇടമാണ് ഇവിടെ നൽകിരിക്കുന്നത്.