വീട് കൊള്ളാലോ!! 980 സ്ക്വയർ ഫീറ്റ് 2 ബെഡ്‌റൂം വീട് മതിയോ നിങ്ങൾക്ക്..!? ലോ ബഡ്‌ജറ്റ് വീട് നോക്കുന്നവർക്ക് അടിപൊളിയാ… | 20 Lakh 2 BHK Home Tour Malayalam
20 Lakh 2 BHK Home Tour Malayalam : സിംഗിൾ ഫ്ലോർ വളരെ കുറഞ്ഞ ചിലവിലുള്ള മോഡേൺ വീട് പരിശോധിക്കാം. ഒരു കണ്ടമ്പറി സ്റ്റൈലിലാണ് വീടിന്റെ ഡിസൈൻ. സ്ലോപ്പ് ആൻഡ് ഫ്ലാറ്റ് റൂഫാണ് ഉപയോഗിച്ചിരിക്കുന്നത്. എക്സ്റ്റീരിയർ ഡിസൈൻ വളരെ സിമ്പിലായിട്ടാണ് ഒരുക്കിരിക്കുന്നത്. 980 സ്ക്വയർ ഫീറ്റിലാണ് സ്ഥലത്തിന്റെ ആകെ ആകൃതി. 15 സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
ഇരുപത് ലക്ഷം രൂപയാണ് വീടിനു ആകെ ചിലവ് വന്നിരിക്കുന്നത്. വലിയ സ്പേസ് യാർഡാണ് ഒരുക്കിരിക്കുന്നത്. ഓപ്പൺ സ്റ്റൈലിലാണ് വീടിന്റെ സിറ്റ്ഔട്ട് കാണാൻ കഴിയുന്നത്. ജനാലുകളും, വാതിലുകളും വളരെ നല്ല ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. ഇന്റീരിയർ ഡിസൈൻ നോക്കുകയാണെങ്കിൽ വളരെ സിമ്പിലായിട്ടാണ് ചെയ്തു വെച്ചിരിക്കുന്നത്.

ലിവിങ് ഏരിയ പരിശോധിക്കുകയാണെങ്കിൽ മനോഹരമായ സോഫയും, കർട്ടൻ, ടീവി യൂണിറ്റുകൾ ഒരുക്കി വെച്ചിരിക്കുന്നതായി കാണാം. തൊട്ട് അരികെ തന്നെ ഡൈനിങ് ഹാളും കാണാൻ സാധിക്കും. ഡൈനിങ് ഹാളിൽ അത്യാവശ്യം പേർക്ക് ഇരിക്കാൻ കഴിയുന്ന മേശയും കസേരകളും കാണാം. വാഷ് ബേസിൽ കണ്ണാടിയും ഒരുക്കി വെച്ചിട്ടുണ്ട്. ആദ്യ കിടപ്പ് മുറി പരിശോധിക്കുകയാണെങ്കിൽ ഡബിൾ കോട്ട് ബെഡ്, ബ്യൂട്ടിഫുൾ കർട്ടൻ, വാർഡ്രോബ്സ്, അറ്റാച്ഡ് ബാത്രൂം തുടങ്ങിയവ കാണാം.
രണ്ടാമത്തെ കിടപ്പ് മുറിയും ആകെ കണ്ട അതേ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഉള്ളത്. അടുക്കള പരിശോധിക്കുകയാണെങ്കിൽ വളരെ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്. കൂടാതെ വളരെയധികം സ്റ്റോറേജ് ക്യാബിൻസ് നൽകിരിക്കുന്നതായി കാണാം. അടുക്കളയിൽ നിന്നും നേരെ എത്തി ചേരുന്നത് വർക്ക് ഏരിയയിലേക്കാണ്. അടുപ്പും മറ്റു സൗകര്യങ്ങളും ഒരുക്കിട്ടുണ്ട്. കുറഞ്ഞ ചിലവിലുള്ള ഇന്റീരിയർ വർക്കുകളാണ് കാണുന്നത്. അതുകൊണ്ട് തന്നെ മോഡേൺ വീd വളരെ കുറഞ്ഞ ചിലവിൽ ആഗ്രെഹിക്കുന്നവർക്ക് അനോജ്യമായ ഡിസൈൻ തന്നെയാണ്.