വലുതെന്ന് തോന്നിക്കുന്ന ഒരു ട്രെൻഡിംങ് കുഞ്ഞു വീട് ആയാലോ..!? ചെറിയ ചിലവിൽ ഒരു 1800 സ്ക്വയർ ഫീറ്റ് വീട് റെഡി… | 1500 sqft Home Tour Malayalam

1500 sqft Home Tour Malayalam : വളരെ മനോഹരമായ കണ്ടംബറി സ്റ്റൈലിൽ നിർമ്മിച്ച പുതിയ വീടാണ് നമ്മൾ നോക്കാൻ പോകുന്നത്. വൈറ്റ് തീമിലാണ് മതിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ ആർട്ടിഫിഷ്യൽ പുല്ലുകൾ കല്ലുകളുടെ ഇടയിൽ നൽകിയത് കൊണ്ട് വീടിന്റെ ലാൻഡ്സ്‌കേപ്പ് ഭംഗി വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. സിറ്റ്ഔട്ടിൽ കയറുന്ന പടികളിൽ ആദ്യ പടി വളരെ വീതി കൂടിയ പാടിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

പിന്നീടുള്ളതിൽ സാധാരണ രീതിയും. ഫ്ലോറിൽ ബ്ലാക്ക് വെട്രിഫയൽ ടൈലുകളാണ് ചെയ്തിരിക്കുന്നത്. ലിവിങ് ഹാളിൽ എൽ ആകൃതിയിലുള്ള സോഫയാണ് നൽകിരിക്കുന്നത്. യുപിവിസി ജനാലുകളും ഇവിടെ കൊടുത്തിട്ടുണ്ട്. അത്യാവശ്യം വലിയ ടീവി യൂണിറ്റുകളാണ് ലിവിങ് ഹാളിൽ നൽകിരിക്കുന്നത്. ആഡംബരം അല്ലെങ്കിലും വളരെ ലളിതമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഡൈനിങ് ഏരിയയിലേക്ക് വരുമ്പോൾ ആറ് പേർക്ക് ഇരുന്ന് കഴിക്കാൻ സാധിക്കുന്ന ഹാളാണ് കൊടുത്തിരിക്കുന്നത്.

മേശയുടെ ഒരു വശത്ത് കസേരകളാണെങ്കിൽ മറുവശത്ത് ബെഞ്ചാണ് ചെയ്തിരിക്കുന്നത്. മേശയുടെ നേരെ മുകളിലായിട്ട് മൂന്ന് ഹാങ്ങിng ലൈറ്റുകൾ നൽകിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂമിന്റെ വിശേഷങ്ങൾ നോക്കുകയാണെങ്കിൽ മുറികളുടെ വാതിൽ വെള്ള നിറമാണ് ഒരുക്കിരിക്കുന്നത്. അത്യാവശ്യം വലിയ സൈസിലാണ് കിടപ്പ് മുറി ഒരുക്കിരിക്കുന്നത്. വലിയ കട്ടിലും കൂടാതെ വാർഡ്രോപ്പും ഇവിടെ കാണാൻ സാധിക്കുന്നതാണ്.

രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ മാസ്റ്റർ ബെഡ്‌റൂമിനെക്കാളും കുറച്ച് കൂടി സൈസ് കുറഞ്ഞതാണ്. പക്ഷേ ആദ്യത്തതിൽ ഉണ്ടായിരുന്ന എല്ലാ സൗകര്യങ്ങളും ഈ മുറിയും കാണാം. ഓപ്പൺ കിച്ചനാണ് വീട്ടിൽ ഒരുക്കിരിക്കുന്നത്. കൂടാതെ വർക്ക് ഏരിയയും ഇവിടെ ചെയ്തിട്ടുണ്ട്. തറകളിൽ ടൈലുകളാണ്. ബ്ലാക്ക് നിറത്തിലാണ് ചെയ്തിരിക്കുന്നത്. കൂടാതെ മറ്റു അടുക്കളകളിൽ കാണാൻ കഴിയുന്ന സൗകര്യങ്ങളാണ് ഇവിടെ കാണുന്നത്. എന്തായാലും ആർക്കും സ്വപ്നത്തിൽ കാണാൻ സാധിക്കുന്ന വീടാണെന്ന് പറയാം.