14 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി നാലര സെന്റിൽ തീർത്ത വിസ്മയം!! ഒരു കിടിലൻ 2 ബെഡ്‌റൂം വീട്… | 14 Lakh Budget Home Tour Malayalam

14 Lakh Budget Home Tour Malayalam : വളരെ ബഡ്ജറ്റ് ഫ്രണ്ട് ആയി ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു പ്ലാൻ ആണിത്. നാലര സെന്റ് സ്ഥലത്ത് 14 ലക്ഷത്തിനാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ട് ബെഡ്റൂം, ഹാൾ, കിച്ചൺ എന്നിവ അടങ്ങുന്നതാണ് വീടിന്റെ മെയിൻ പ്ലാൻ.

യാതൊരുവിധ ആഡംബരങ്ങളും ഇല്ലാതെ വളരെ സിമ്പിൾ ആയിട്ടാണ് ഓരോ വർക്കും ഈ വീട്ടിൽ ചെയ്തിരിക്കുന്നത്. വീടിന് വളരെ ചെറിയൊരു സിറ്റൗട്ട് കൊടുത്തിരിക്കുന്നു.ഗ്ലാഡിങ് ടൈലുകൾ ഉപയോഗിച്ചിരിക്കുന്നതാണ് ഈ വീടിന്റെ ഒരു ആകർഷണം. സിറ്റൗട്ടിൽ ഉപയോഗിച്ചിരിക്കുന്നത് ഫുൾ ബോഡി ടൈൽ ആണ്. മെയിൻ ഡോർ കൊടുത്തിരിക്കുന്നത് സ്റ്റീലിലാണ്. അതും സിംഗിൾ ഡോർ ആയിട്ടാണ് കൊടുത്തിരിക്കുന്നത്.

ഡോർ തുറന്ന് അകത്തേക്ക് കടക്കുമ്പോൾ വിശാലമായ ഒരു ഹാൾ കൊടുത്തിരിക്കുന്നു ഇത് ലിവിങ്ങും ഡൈനിങ്ങും ചേർന്ന് വലിയൊരു ഹാൾ ആണ്. ഡൈനിങ് ഏരിയയിൽ നിന്നുമാണ് മുകളിലേക്കുള്ള സ്റ്റെയർ കൊടുത്തിരിക്കുന്നത്. ഡൈനിങ് ഏരിയയിൽ ഒരുക്കിയിരിക്കുന്നത് ആറുപേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള ഡൈനിങ് ടേബിൾ ആണ്.

ഇത് ഒരു സി ഷേപ്പ് സ്റ്റെയർ ആണ്. രണ്ട് ബെഡ്റൂമുകളാണ് കൊടുത്തിരിക്കുന്നത് അതിൽ ഒന്ന് അറ്റാച്ച്ഡ് ബാത്റൂം ഉള്ളതാണ്. ഡൈനിങ്ങിനോട് ചേർന്ന് വലതുഭാഗത്തായി കിച്ചൺ ഒരുക്കിയിരിക്കുന്നു. ആവശ്യത്തിന് വലിപ്പമുള്ളതും നിറയെ സ്റ്റോറേജ് സ്പേസുകൾ കൊടുത്തിരിക്കുന്നതുമായ ഒരു കിച്ചൺ ആണിത്. കിച്ചണിനോട് ചേർന്ന് തന്നെ ചെറിയൊരു വർക്ക് ഏരിയ കൊടുത്തിട്ടുണ്ട്. ഇവിടെയും സാധനങ്ങൾ അറേഞ്ച് ചെയ്യുന്നതിനായി സ്റ്റോറേജ് ഏരിയ ഒരുക്കിയിരിക്കുന്നു.