മഴയത്ത് തണുത്തു വിറച്ച് തെരുവുനായ.. നായയെ കണ്ട് വഴി യാത്രക്കാരിയായ ഈ യുവതി ചെയ്ത നന്മ .. വീഡിയോ വൈറൽ.!!

മഴയത്ത് തണുത്ത് വിറച്ചു നിൽക്കുന്ന തെരുവ് നായയെ പുതപ്പിച്ചുകൊടുക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തുർക്കിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

ദുയ്ഗു എൽമ എന്ന യുവതിയാണ് ഈ കാരുണ്യ പ്രവൃത്തി ചെയ്തിരിക്കുന്നത്. മഴയത്ത് കുട ചൂടി ഇറങ്ങുന്ന എളിമ, താഴെ മഴയത്ത് നനഞ്ഞു തണുത്തു വിറച്ചു കിടക്കുന്ന നായയെ കാണുകയും അതിനെ തൻറെ സ്കാർഫ് ഊരിയെടുത്ത് പുതപ്പിക്കുകയും ചെയ്യുന്നു.

സമീപത്തെ സിസിടിവി ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറൽ ആയപ്പോഴാണ് വീഡിയോയിലുള്ളത് എൽമയാണെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞത്. പിന്നീട് ഒരുപാടാളുകളാണ് എൽമയുടെ പ്രവൃത്തിയെ ആശംസിച്ച് രംഗത്തെത്തിയത്.

“നല്ല തണുത്ത കാലാവസ്ഥയായിരുന്നു. അവർ തണുത്തു വിറയ്ക്കുന്നത് കണ്ടപ്പോൾ അത് നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല’ എന്നാണ് എൽമ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.താൻ ചെയ്ത ചെറിയൊരു പ്രവൃത്തി ഇത്രയധികം ജനശ്രദ്ധ പിടിച്ചുപറ്റുമെന്ന് കരുതിയില്ലെന്നും എൽമ പറയുന്നു.