ഷീ ഈസ് പ്രഗ്നൻ്റ്.!! എന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു; പവിത്രം സിനിമയിലേത് പോലെ എന്ന് ലക്ഷ്മി നക്ഷത്ര.!! | YES SHE IS PREGNANT Viral Video By Lakshmi Nakshathra

YES SHE IS PREGNANT Viral Video By Lakshmi Nakshathra : മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ ലക്ഷ്മി നക്ഷത്രയുടെ വീട്ടിൽ ഒരു കുഞ്ഞുവാവ എത്തുന്ന സന്തോഷവാർത്ത പുറത്തുവന്നിരിക്കുകയാണ്. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവേഴ്‌സ് ചാനലിലെ ടമാർ പടാർ എന്ന ഷോയ്ക്ക് അവതാരകയായ് എത്തിയ ലക്ഷ്മി പിന്നീട് മലയാളികളുടെ മനം കവർന്ന പ്രിയപ്പെട്ട താരമായി മാറി.

ലക്ഷ്മി നക്ഷത്രയുടെ വീട്ടിൽ ഒരു കുഞ്ഞതിഥിയെത്തുന്ന സന്തോഷവാർത്ത ഇപ്പോൾ താരം പങ്കുവെച്ചിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് വീട്ടിൽ ഇത്രയും സന്തോഷം തരുന്ന ഒരു വാർത്തയുണ്ടെന്ന് താരം പറഞ്ഞത്. അമ്മയോടൊപ്പം എത്തിയാണ് ലക്ഷ്മി ഈ സന്തോഷവാർത്ത പങ്കുവെച്ചത്. താൻ ആകെ സന്തോഷത്തിലാണെന്നും ഈ സന്തോഷവാർത്ത എന്റെ പ്രിയപ്പെട്ട മലയാളികളോട് പറയാതെ വയ്യ എന്നും പറഞ്ഞാണ് ലക്ഷ്മി വീഡിയോ തുടങ്ങിയത്.

‘അതെ, അവൾ ഗർഭിണിയാണ്’ എന്നുള്ള തലക്കെട്ട് കൂടിയാണ് ലക്ഷ്മി വീഡിയോ അപ്‌ലോഡ് ചെയ്തത്. അമ്മയോടൊപ്പം ചേർന്ന് നിൽക്കുന്ന ഫോട്ടോയാണ് വീഡിയോയ്ക്ക് ലക്ഷ്മി നൽകിയിട്ടുള്ളത്. ഈ വീഡിയോ താൻ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ ഇതിന് ഒരുപാട് നെഗറ്റീവ് കമന്റുകൾ വരാനും ആളുകൾ തന്നെ കളിയാക്കാൻ സാധ്യതയുണ്ടെന്നും ലക്ഷ്മി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ലക്ഷ്മിയുടെ വീട്ടിലെ പട്ടിക്കുട്ടിയായ പാപ്പു ഗർഭിണിയാണെന്നുള്ള വാർത്തയാണ് ഇപ്പോൾ ലക്ഷ്മി പ്രേക്ഷകരോട് പങ്കുവെച്ചത്.

തന്റെ കുടുംബത്തിലെ ഏതൊരു ചെറിയ സന്തോഷവും തനിക്ക് അത്രയും പ്രിയപ്പെട്ടതാണെന്നും അത് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാര്യങ്ങൾ ആണെന്നും ഈ കാര്യങ്ങൾ എല്ലാം താൻ തന്റെ പ്രിയപ്പെട്ട ആരാധകരെ അറിയിക്കുമെന്നുമാണ് ലക്ഷ്മി പറഞ്ഞത്. ആരാധകർ ലക്ഷ്മിക്കും പട്ടിക്കുട്ടിക്കും ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. നെഗറ്റീവ് കമന്റുകൾക്കെല്ലാം മറുപടി കൊടുക്കാതെ പോസിറ്റീവായി ചിന്തിക്കൂ എന്നാണ് ലക്ഷ്മിയോട് പ്രിയപ്പെട്ട ആരാധകർ പറഞ്ഞത്.

Rate this post