ഓട്ടോയിൽ നിന്നും പ്രൈവറ്റ് ജെറ്റിൽ റോക്കി ബായ് എത്തിയത്..!! സിനിമയെ വെല്ലുന്ന നായകനാണ് യാഷ് ജീവിതത്തിലും… | Yash From Auto To Private Jet

Yash From Auto To Private Jet : ഇന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് യാഷ്. കെ ജി എഫ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് യാഷ് ജനങ്ങൾക്ക് പ്രിയപെട്ട നടനായത്. കന്നഡ സിനിമയായ കെ ജി എഫ് മലയാളികൾക്കും ഒരു ഓളം തന്നെ സൃഷ്ഠിച്ചതാണ്. ഇതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും സ്വന്തമായി സിനിമാ രംഗത്ത് കാലുറപ്പിക്കാനും യാഷിന് സാധിച്ചു. ഏപ്രിൽ പതിനഞ്ചിനാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം റിലീസ് ആയത്. വളരെ ഗംഭീരമായാണ് ജനങ്ങൾ സിനിമയെ സ്വീകരിച്ചത്. ഇതിന് ശേഷം യാഷിൻ്റെ പല ഫോട്ടോകളും വീഡിയോകളും വൈറൽ ആവുകയാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. 2009 ൽ തൻ്റെ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി യാഷ് ഓട്ടോ ഡ്രൈവറായി എത്തിയിരുന്നു. ‘കല്ലാറ സന്തെ എന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി ആയിരുന്നു ഇത്തരത്തിൽ വന്നത്.

ചിത്രത്തിൽ സോമു എന്ന ഓട്ടോ ഡ്രൈവറുടെ വേഷമായിരുന്നു യാഷ് അവതരിപ്പിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട മത്സരത്തിലെ വിജയികളായിരുന്നു യാത്രക്കാർ ആയി വന്നത്. അന്ന് ഓട്ടോയിൽ എത്തിയ താരം ഇന്ന് പ്രൈവറ്റ് ജെറ്റിലാണ് എത്തിയത്. 2009 ൽ നിന്നും 2022 ൽ വന്ന മാറ്റങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. “ചെറിയൊരു ന​ഗരത്തിൽ നിന്നുള്ളവരാണ് എന്റെ അച്ഛനും അമ്മയും. സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ അച്ഛനും അമ്മയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിനിമാ മേഖല ശാശ്വതമായൊരു വരുമാനം നൽകുമെന്ന് അവർ വിശ്വസിക്കാത്തതായിരുന്നു കാരണം. ഞാനുമായി അടുത്ത് നിന്നവർ ആ സമയങ്ങളിൽ അകന്ന് പോയിട്ടുണ്ട്. കുട്ടിക്കാലത്തും അങ്ങനെ തന്നെയായിരുന്നു. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ ആരും കാണില്ല.

ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്നവരെ ഇന്നും ഞാൻ ബഹുമാനിക്കുക ആണ്. ഇന്ന് പ്രേക്ഷകർ മാത്രമാണ് എന്റെ ബന്ധുക്കൾ. അവർ ഒരിക്കലും ആരുടെയും പക്ഷം ചേർന്ന് സംസാരിക്കാറില്ല. പ്രേക്ഷകർ അല്ലാത്തവർ നമ്മുടെ ജീവിതത്തിൽ ആവശ്യങ്ങൾക്ക് വേണ്ടി വന്ന് പിന്നീട് ഉപേക്ഷിച്ച് പോകുന്നവരാണ്. എപ്പോഴും എനിക്കൊപ്പം നിന്ന സുഹൃത്തുക്കൾ‌ ഉണ്ട്. അതിൽ ഞാൻ സന്തോഷവാനാണ്. വളരെ പ്രാക്ടിക്കൽ ആയി സംസാരിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഇന്നെന്റെ ബന്ധുക്കളെ ഞാൻ സ്വീകരിക്കാറുണ്ട്. ടിവി സീരിയലുകളിലൂടെയാണ് ഞാൻ ആദ്യമായി പ്രതിഫലം വാങ്ങുന്നത്. ദിവസവും 500 രൂപയായിരുന്നു അന്നെന്റെ ശമ്പളം. പിന്നെയും സീരിയലിലേക്ക് അവസരം വന്നു. എന്നാൽ അതൊക്കെ നിരസിച്ചു. 1500 രൂപ ദിവസവും തരാമെന്ന് പറഞ്ഞു.

ആ സമയത്ത് അത്രയും കാശ് ആർക്കും കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. കിട്ടിയ പൈസയൊക്കെ തുണികൾ വാങ്ങാനാണ് ഞാൻ ഉപയോഗിച്ചത്. സീരിയലിൽ അഭിനയിക്കുമ്പോൾ വസ്ത്രങ്ങളൊക്കെ നമ്മൾ തന്നെ വാങ്ങണമായിരുന്നു. എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. എന്ത് വിഡ്ഢിത്തമാണ് ചെയ്യുന്നത്. പൈസ കൂട്ടിവെച്ച് കാർ വാങ്ങുവാൻ പലരും എന്നോട് പറഞ്ഞു. അപ്പോഴും ബൈക്കിലായിരുന്നു സഞ്ചാരിച്ചിരുന്നത്. എന്റെ ലക്ഷ്യം സിനിമയിലെത്തുക എന്നതായിരുന്നു. ഞാൻ പിന്നീട് വലിയൊരു കാർ വാങ്ങിക്കൊള്ളാം, ഇപ്പോൾ കുറച്ച് നല്ല തുണികൾ ഇട്ടോട്ടെയെന്ന് അവർക്ക് മറുപടിയും നൽകിയിരുന്നു.”