ചേച്ചിപെണ്ണാവാൻ ഒരുങ്ങി യാമിമോൾ; മൃദുലയുടെ നിറവയറിൽ കെട്ടിപിടിച്ച് ഉമ്മ കൊടുത്ത് കുട്ടികുറുമ്പി… | Yamikutty Kissed Mridhula Vijai Baby

Yamikutty Kissed Mridhula Vijai Baby : മലയാള ടെലിവിഷൻ രംഗത്ത് കഴിവ് കൊണ്ട് ഒരുപാട് ആരാധകരെ വാരികൂട്ടിയ വ്യക്തിയാണ് മൃദുല വിജയ്. മലയാളത്തിൽ മാത്രമല്ല തമിഴ് ടെലിവിഷൻ രംഗത്തും മൃദുല പ്രവർത്തിച്ചിട്ടുണ്ട്. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത കൃഷ്ണ തുളസി എന്ന പരമ്പരയിലൂടെയാണ് താരം ജനമനസ്സുകൾ കീഴടക്കിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ജനപ്രിയ പരമ്പരയിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയ യുവ കൃഷ്ണയാണ് മൃദുലയുടെ ഭർത്താവ്.

ഇരുവരുടെയും വാർത്തകൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ മൃദുലയും ഭർത്താവ് യുവ കൃഷ്ണയും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മൃദുലയുടെ പുതു ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരിക്കുന്നത്. തന്റെ സഹോദരി പാർവതിയുടെ മകളായ യാമി മൃദുലയുടെ വയറിൽ ചുംബിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

Yamikutty Kissed Mridhula Vijai Baby
Yamikutty Kissed Mridhula Vijai Baby

ചിത്രത്തിന് താഴെയായി വളരെ രസകരമായ ക്യാപ്ഷൻ ആണ് ചേർത്തിരിക്കുന്നത്. “യാമി ; ഇതെന്റെ വാവയാണ് ഇതു കേൾക്കുന്ന ഞാൻ ; ദൈവമേ പുറത്ത് വരുമ്പോൾ അറിയാം ബാക്കി.” ഈ ചിത്രം പകർത്തിയത് യാമിയുടെ അമ്മയായ പാർവതി തന്നെയാണ്. പാർവതിക്കും ഭർത്താവ് അരുണിനും സോഷ്യൽ മീഡിയയിൽ വൻ ജനപിന്തുണയാണ് ഉള്ളത്.

കുഞ്ഞു വാവയെ വരവേൽക്കാനായ ഒരുങ്ങുന്ന താരത്തിന്റെ ബേബി ഷവറിന്റെ വിശേഷങ്ങളും, ബ്രൈഡൽ കൺസെപ്റ്റ് ഫോട്ടോഷൂട്ടും, ഏഴാം മാസത്തിലെ ചടങ്ങുകളുടെ വീഡിയോയും, മൃദുലയും ഭർത്താവ് യുവ കൃഷ്ണനും ചേർന്ന് ഇതിനുമുൻപ് പങ്കുവെച്ചിരുന്നു. ഇവരുടെയും വിശേഷങ്ങൾ ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. വളരെ സന്തോഷത്തോടെ അമ്മയാകാനൊരുങ്ങുന്ന സമയം ആഘോഷിക്കുകയാണ് മൃദുല.