ഗോതമ്പ് പൊടി കൊണ്ട് ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ!! ഈ സൂത്രം അറിഞ്ഞാൽ ഞെട്ടാതിരിക്കില്ല ഉറപ്പാ…| Wheat Flour And Rice Special Recipe Malayalam

Wheat Flour and Rice Recipe Malayalam : ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കിയെടുത്ത് ഉണ്ടാക്കുന്ന ഒരു മാജിക്കൽ റെസിപ്പിയാണ്. അപ്പോൾ ഇത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 3 ഗ്ലാസ് ഗോതമ്പുപൊടി എടുക്കുക. അതിനുശേഷം ഇതിലേക്ക് 6 spn ചോറ് ചേർക്കുക.

എന്നിട്ട് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. വെള്ളം ചേർക്കാതെയാണ് നമ്മൾ ഇത് ചെയ്തെടുക്കുന്നത്. വേണമെങ്കിൽ ഇതിന്റെ കൂടെ തേങ്ങചിരകിയത് ചേർത്ത് കൊടുക്കാവുന്നതാണ്. നമ്മൾ ഇവിടെ മിക്സിയിൽ കറക്കിയെടുത്ത മാവ് തേങ്ങ ചിരകിയ പാത്രത്തിലേക്കിട്ട് നല്ലപോലെ മിക്സ് ചെയ്യുകയാണ് ചെയ്യുന്നത്. അങ്ങിനെ പുട്ട് തയ്യാറാക്കാനുള്ള നമ്മുടെ മാവ് ഇവിടെ റെഡിയായിട്ടുണ്ട്.

അടുത്തതായി ഈ മാവ് ഒരു സ്റ്റീൽ ഗ്ലാസിൽ നിറക്കുക. എന്നിട്ട് ഒരു തട്ടിൽ വെച്ചുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. പുട്ടുകുറ്റിയിൽ വേണമെങ്കിലും നമുക്ക് സാധാരണ പുട്ടുണ്ടാകുന്നതുപോലെ ഈ മാവ് ചെയ്യാവുന്നതാണ്, നമ്മൾ ഇവിടെ കുറച്ചു വെറൈറ്റിയും എളുപ്പവും ആയതുകൊണ്ടാണ് ഗ്ലാസിൽ നിറച്ച് പുട്ടുണ്ടാക്കുന്നത്. ഇനി നമുക്കിത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.

അതിനായി ഒരു ഇഡലി പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് ചൂടാക്കുക. വെള്ളം നല്ലപോലെ ചൂടായി തിളച്ച് ആവി വരുമ്പോൾ അതിലേക്ക് തട്ട് ഇറക്കിവെച്ചു കൊടുക്കാവുന്നതാണ്. അതിനുശേഷം ചൂടാറിയാൽ പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അങ്ങിനെ ഗോതമ്പ് പൊടിയും ചോറും കൊണ്ടുള്ള സോഫ്റ്റായ പുട്ട് റെഡിയായി. എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: Grandmother Tips

Rate this post