താര രാജാവിന്റെ വഴിയേ മകളും!! സന്തോഷ വാർത്ത പങ്കുവെച്ച് താരപുത്രി; വീഡിയോ വൈറൽ… | Vismaya Mohanlal Happy News Viral Malayalam

Vismaya Mohanlal Happy News Viral Malayalam : മലയാളികളുടെ ഇഷ്ട താരമായ മോഹൻലാൽ തന്റെ ഓരോ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയമായ ശരീര പരിവർത്തനം നടത്തി ആരാധകരെ ഞെട്ടിക്കാറുണ്ട്. അദ്ദേഹത്തിന്റെ പരിശീലന സെഷനുകളിലും വ്യായാമ ദിനചര്യയിലും ഉയർന്ന തീവ്രതയുള്ള വ്യായാമങ്ങൾ ഉൾപ്പെടുന്നു. മുമ്പ് ഗുസ്തി ചാമ്പ്യനായിരുന്ന മോഹൻലാലിനെ കേരള തായ്‌ക്വാൻഡോ അസോസിയേഷൻ ആദരസൂചകമായി തായ്‌ക്വോണ്ടോയിൽ ഓണററി ബ്ലാക്ക് ബെൽറ്റ് നൽകി ആദരിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകളും അച്ഛന്റെ പാത പിന്തുടരുന്നതായാണ് കാണപ്പെടുന്നത്. മോഹൻലാലിന്റെ മകൾ വിസ്മയ ഒരു തായ് ആയോധന കേന്ദ്രത്തിൽ കുങ്ഫു പഠിക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. “namyangkungfu എന്ന സെന്ററിൽ കുങ്ഫു പഠിക്കുന്ന ഒരുകൂട്ടം അത്ഭുതകരമായ ആളുകൾക്കൊപ്പം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ ചെലവഴിക്കുന്നു,” എന്ന അടിക്കുറിപ്പോടെയാണ്‌ വിസ്മയ കുങ്ഫു പരിശീലിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തുടർന്ന്, ഒരുപിടി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, കുങ്ഫു പരിശീലനം ആരംഭിക്കാൻ ഇടയായ സാഹചര്യം വിസ്മയ ഒരു കുറിപ്പിലൂടെ പങ്കുവെക്കുന്നുണ്ട്. “കുറച്ച് ആഴ്‌ചകൾ മാത്രം താമസിക്കാനാണ് ഞാൻ ആദ്യം പദ്ധതിയിട്ടിരുന്നത്, പക്ഷേ പിന്നീട് ശരിക്കും കുങ്ഫു ആസ്വദിക്കാൻ തുടങ്ങി, പൈയുമായി പ്രണയത്തിലായി. പർവതനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ കണ്ട് ഉണരുന്നതും പർവതനിരകളിലെ പരിശീലനവും മാന്ത്രികമായിരുന്നു. അങ്ങനെ ഞാൻ എന്റെ താമസം നീട്ടിക്കൊണ്ടുപോയി, ഇപ്പോൾ എന്റെ തീരുമാനത്തിൽ എനിക്ക് വളരെ സന്തോഷമുണ്ട്,” വിസ്മയ കുറിച്ചു.

താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെങ്കിലും തീർച്ചയായും നാട്ടിലേക്ക് മടങ്ങി വരുമെന്ന് വിസ്മയ പറയുന്നു. മാത്രമല്ല, തന്റെ മാസ്റ്റേഴ്സിന് വിസ്മയ നന്ദിയും അറിയിക്കുന്നുണ്ട്. “ഈ മനോഹരമായ കല പഠിച്ചുകൊണ്ട് ഈ ആളുകളോടൊപ്പം ചെലവഴിക്കുന്ന സമയം മനോഹരമാണ്. എന്നാൽ, ഞാൻ തീർച്ചയായും മടങ്ങിവരും. ഇൻസ്ട്രക്ടർമാർ എല്ലാവരും അവരുടെ കലയിൽ അതീവ തത്പരരായിരുന്നു. വളരെ ക്ഷമയോടെ പഠിപ്പിച്ചു. മാസ്റ്റർ ഇയാനും അദ്ദേഹത്തിന്റെ ടീമിനും വലിയ നന്ദി!” വിസ്മയ എഴുതി.

Rate this post