‘ഈ ഓണം കുറച്ചൂടെ സ്പെഷ്യൽ’.. അച്ഛനാകാൻ ഒരുങ്ങുന്നതിൻറെ സന്തോഷം പങ്കുവെച്ച് വിഷ്ണു ഉണ്ണിക്കൃഷ്ണൻ.!!

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. മിമിക്രിയിലൂടെയാണ് അരങ്ങിലെത്തിയത് എങ്കിലും അഭിനേതാവ്, തിരക്കഥാകൃത് എന്നീ മേഖലകളിൽ വിഷ്ണു തിളങ്ങിയിട്ടുണ്ട്.

ഓണ വിശേഷത്തിനിടയിൽ പുതിയത് വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ.വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഓണം ആണ് ഇന്നലെ എന്ന സന്തോഷം പങ്കുവെക്കുന്നതിനോടൊപ്പം ഞങ്ങൾ ഇനി രണ്ടല്ല മൂന്നു പേരാണ് എന്ന സന്തോഷവും അദ്ദേഹം പങ്കുവച്ചു.

ഫെബ്രുവരി രണ്ടിനായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണനും കോതമംഗലം സ്വദേശിനിയായ ഐശ്വര്യയുമായിട്ടുള്ള വിവാഹം നടക്കുന്നത്. താൻ അച്ഛനാകുന്നു എന്ന സന്തോഷവാർത്ത ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

2003ലെ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് 2015 ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറി. ഒട്ടനവധി നടിമാരും നടന്മാരും അഭിനന്ദനങ്ങൾ അറിയിച്ചു എത്തിയിട്ടുണ്ട്.