സ്റ്റൈലിഷ് ലുക്കിൽ യുവാക്കളുടെ ഹരമായ ജാവ ബൈക്കുമായി വിനു മോഹനും ഭാര്യ വിദ്യയും.. ഫോട്ടോസ് വൈറൽ.!!

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറിയ താരമാണ് വിനു മോഹൻ. ഈ സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ താരമാകാൻ വിനി മോഹന് കഴിഞ്ഞിട്ടുണ്ട്. സിനിമാ കുടുംബത്തില്‍ നിന്നുമായിരുന്നു വിനു സിനിമയിലെത്തിയത്.

വിനു മോഹനും ഭാര്യ വിദ്യയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ള സ്റ്റൈലിഷ് ലുക്കിലുള്ള വിനുമോഹൻറെയും വിദ്യയുടെയും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

സ്റ്റൈലിഷ് ലുക്കിൽ മോഡേൺ ബൈ ജാവയിൽ ഇരുന്നുകൊണ്ടുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. മോഡേൺ ഔട്ട് ഫിറ്റിലുള്ള ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഷൈൻ സി വി ആണ്. “വേൾഡ് ഓഫ് പീക്” എന്നാണ് വിനു മോഹൻ ഈ ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

സൈക്കിൾ, ചട്ടമ്പിനാട്, കളേഴ്സ്, പുലിമുരുകൻ, ജോമോന്റെ സുവിശേഷങ്ങൾ, ഇട്ടിമാണി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ വിനു മോഹൻ അഭിനയിച്ചിട്ടുണ്ട്. ബോംബെ മിഠായി ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.