“പതിനാറു വര്‍ഷത്തിനിടെ ഇതാദ്യമായാണ് അവൾ പാടുന്നത് റെക്കോര്‍ഡ്‌ ചെയ്യാന്‍ എന്നെ അനുവദിക്കുന്നത്” ദിവ്യയുടെ പാട്ട് പങ്കുവച്ച് വിനീത്.!!

ഗായകൻ, സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത് തുടങ്ങിയ സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന ആളാണ് വിനീത് ശ്രീനിവാസൻ. സമൂഹ മാധ്യമങ്ങളിൽ ധാരാളം വിശേഷങ്ങൾ പങ്കുവെക്കുന്ന താരം ഇപ്രാവശ്യം പങ്കുവെച്ചിരിക്കുന്നത് ഭാര്യാ പാട്ടു പാടുന്ന വീഡിയോ ആണ്.

‘അവള്‍ക്കൊപം പതിനാറു വര്‍ഷങ്ങളായി. പക്ഷേ ഇതാദ്യമായാണ് അവളുടെ പാടുന്നത് വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാന്‍ എന്നെ അനുവദിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ് എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അവതാരം എന്ന തമിഴ് ചിത്രത്തിലെ ‘തെൻട്രൽ വന്ത് തീണ്ടും പോത്’ എന്ന ​ഗാനമാണ് ​ദിവ്യ മനോ​ഹരമായി പാടുന്നത്. 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

വീഡിയോ റെക്കോർഡ് ചെയ്യാൻ ദിവ്യയെ സമ്മതിപ്പിച്ച സുഹൃത്തക്കളോട് നന്ദിയും തൻറെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെക്കുന്നുണ്ട്. വിനീതിന്റെ ഭാര്യ ദിവ്യയും നല്ലൊരു ഗായികയാണെന്ന് തെളിയിക്കുകയണ് അദ്ദേഹം പങ്കുവെച്ച ഈ വീഡിയയോയിലൂടെ.