പ്രേക്ഷക ‘ഹൃദയം’ നിറച്ച് പ്രണവ് – വിനീത് കോമ്പോ സൂപ്പർ ഹിറ്റടിച്ചു!! ഇനി വിനീത് മാജിക്കിലൊരു ദുൽഖർ ചിത്രം!? മറുപടിയുമായി വിനീത് ശ്രീനിവാസൻ… | Vineeth Sreenivasan Interview Goes Viral Malayalam

Vineeth Sreenivasan Interview Goes Viral Malayalam : ഗായകനായി നായകനായി സംവിധായകനായി തൊടുന്നതെല്ലാം സൂപ്പർഹിറ്റാക്കുന്ന മലയാളത്തിന്റെ പ്രിയ താരമാണ് വിനീത് ശ്രീനിവാസൻ. മഹാനാടൻ ശ്രീനിവാസന്റെ മകൻ എന്ന ലേബലിനപ്പുറത്തു ചുരുങ്ങിയ കാലത്തിനുള്ളിൽ സിനിമാലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞു. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് ഗായകനായി വിനീതിന്റെ അരങ്ങേറ്റം.

പിന്നീടങ്ങോട്ട് നായകനായും സംവിധായകനായുമൊക്കെ വിനീത് മലയാളികളെ അത്ഭുതപ്പെടുത്തിക്കൊണ്ടേ ഇരുന്നു. മലർവാടി ആർട്സ് ക്ലബ്‌, തട്ടത്തിൻ മറയത്ത് തുടങ്ങി വമ്പൻ ഹിറ്റുകളുടെ ഒരു നിര തന്നെയുണ്ട് വിനീതിന്റെ അഡ്രസ്സിൽ കേരളക്കരയെ ഇളക്കി മറിച്ച മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത “ഹൃദയം”. കല്യാണി പ്രിയദർശൻ, ദർശന, അജു വർഗീസ് തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രം ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മലയാള ചിത്രമാണ്. പ്രണവ് മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും നല്ല ചിത്രമാണ് ഹൃദയം.

പ്രണവിനെ നായകനാക്കി ഇത്രയും വലിയൊരു ഹിറ്റ് ചിത്രം ഒരുക്കിയ വിനീതിനോട് ദുൽഖർ ആരാധകർ കുറേ നാളായി ചോദിക്കുന്ന ചോദ്യമാണ് എപ്പോഴാണ്‌ ദുൽഖറിനെ നായകനാക്കി സിനിമ ചെയ്യുന്നതെന്ന്. ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് വിനീത്. നായകനെ തീരുമാനിച്ച ശേഷം കഥ എഴുതുന്ന ഒരാളല്ല താൻ എന്നും കഥ എഴുതിയ ശേഷം അതിനു യോജിച്ച ആളുകളെ തീരുമാനിക്കുന്നതാണ് തന്റെ രീതി . ഇനി എഴുതുന്ന ചിത്രത്തിൽ ദുൽൽഖറിനെപ്പോലെ ഒരു നായകൻ ആണ് വേണ്ടതെങ്കിൽ എത്രയും വേഗം തന്നെ അത് സംഭവിക്കും എന്നാണ് വിനീത് പറഞ്ഞത്.

വിനീത് നായകനായി എത്തുന്ന “മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്” എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾ തകൃതിയായി നടക്കുകയാണ് ഇപ്പോൾ. വ്യത്യസ്തമായ പ്രൊമോഷൻ രീതികളിലൂടെ വലിയ ജനശ്രദ്ധയാണ് ചിത്രം നേടുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 11 നാണു പുറത്തിറങ്ങുന്നത്. മലയാള ചിത്രം ഗോദ യുടെയും നിരവധി തമിഴ് ചിത്രങ്ങളുടെയും എഡിറ്റർ ആയ അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വിമൽ ഗോപാല കൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ആർഷ, ചാന്ദിനി, ബൈജു, സുധി കോപ്പ, തൻവി റാം, സുധീഷ്, ബിജു സോപാനം തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.