ലാലേട്ടന്റെ മകൾക്കും ഭർത്താവിനും ഒപ്പം അടിച്ച് പൊളിച്ച് വിനീത് ശ്രീനിവാസനും കുടുംബവും.!! സന്തോഷത്താൽ കണ്ണ് നിറഞ്ഞ് ആരാധകൻ പറഞ്ഞത് കേട്ടോ.!? | Vineeth Sreenivasan Fan Boy Moment Malayalam

Vineeth Sreenivasan Fan Boy Moment Malayalam : ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഐമ സെബാസ്റ്റ്യൻ. ഇപ്പോഴിതാ താരത്തിന്റെ ഭർത്താവും നിർമ്മാതാവുമായ കെവിൻ പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വിനിത് ശ്രീനിവാസനും കുടുംബത്തിനും ഒപ്പം നിൽക്കുന്ന ചിത്രമാണ് കെവിൻ തന്റെ പേജ് വഴി പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘എ ഫാൻ ബോയി മൊമെന്റ്’ എന്ന അടിക്കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിട്ടുള്ളത്.  ഇന്നു മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരങ്ങളാണ് വിനീത് ശ്രീനിവാസനും, ഐമാ സെബാസ്റ്റ്യനും. സംവിധായകൻ, ഗായകൻ അഭിനേതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച വിനീത് ശ്രീനിവാസന്റെ കടുത്ത ആരാധകനാണ് ഐമയുടെ ഭർത്താവ് കെവിൻ.

നിർമ്മാതാവായ സോഫിയ പോളിന്റെ മകനായ കെവിൻ  അമ്മയുടെ ചുവടുപിടിച്ച് നിർമ്മാണത്തിലും അരങ്ങേറിയിട്ടുണ്ട്. നിരവധി ആരാധകരാണ് കെവിന് സോഷ്യൽ മീഡിയയിൽ ഉള്ളത്.  അഭിനയത്തിൽ അത്ര സജീവമല്ല എങ്കിലും ഐമ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. നിർമ്മാതാവായ ഭർത്താവ് കെവിനൊപ്പം ദുബായിൽ സെറ്റിൽഡാണ് ഐമ ഇപ്പോൾ. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് ഏറ്റെടുക്കുന്നത്. ഐമ സെബാസ്റ്റ്യൻ  പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തത് വിനീത് ശ്രീനിവാസൻ ഒരുക്കിയ നിവിൻ പോളി ചിത്രമായ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ പ്രകടനത്തിലൂടെയായിരുന്നു.

അതിലെ നിവിൻ പോളിയുടെ സഹോദരി വേഷം ഐമക്ക് ഏറെ അഭിനന്ദനം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. അതിനു ശേഷം മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള അവസരവും ഐമയ്ക്ക് ലഭിച്ചിരുന്നു. മോഹൻലാലിൻറെ മകൾ ആയി മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ജിബു ജേക്കബ് ചിത്രത്തിൽ അഭിനയിച്ച ഐമ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. നിർമ്മാതാവായിരുന്ന സോഫിയ പോളിന്റെ മകൻ കൂടിയാണ് കെവിൻ.

Rate this post