ഷൂട്ട് തുടങ്ങുമ്പോ സിംഗിൾ ആയിരുന്നു; ഇപ്പൊ കുഞ്ഞിന് 5 മാസം ആയി!! മിയയുടെ കുഞ്ഞുമായി വിക്രം സ്റ്റേജിൽ… | Vikram Funny Moment With Fans Goes Viral Malayalam

Vikram Funny Moment With Fans Goes Viral Malayalam : ആരാധകരെ അകറ്റി നിര്‍ത്താതെ തന്റെ കുടുംബത്തെ പോലെ തന്നെ സ്‌നേഹിക്കുന്ന താരമാണ് ചിയാന്‍ വിക്രം. ഇപ്പോഴിതാ ആരാധകര്‍ക്കൊപ്പം പാട്ടും ഡയലോഗുമൊക്കെയായി കൂടിയിരിക്കുകയാണ് താരം. ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് ഇന്‍ഫോപാര്‍ക്ക് കൊച്ചി ക്യാംപസില്‍ നടന്ന കോബ്ര പ്രമോഷന്‍ ഇവന്റില്‍ പങ്കെടുക്കാനെത്തിയ താരം തന്റെ ആരാധകര്‍ക്കൊപ്പം കൂടി. ആരവങ്ങളും ആര്‍പ്പുവിളികളുമായി കോളേജിലെ വിദ്യാര്‍ത്ഥികര്‍ക്കൊപ്പം താരം അടിച്ചു പൊളിച്ചു. ആ ആഘോഷത്തിന്റെ നിന്നും വിദ്യാര്‍ത്ഥികര്‍ക്കൊപ്പമുളള ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് ഒരു പാട്ട് പാടി തരുമോ എന്ന് വിക്രത്തിനോട് ആരാധകര്‍ ചോദിക്കുന്നുണ്ട് എന്നാല്‍ ഏതു പാട്ടാണ് പാടേണ്ടതെന്ന് അദ്ദേഹം ചോദിച്ചു, കടലിനക്കരെ പോണോരെ എന്ന ഗാനം വളരെ മനോഹരമായി ആരാധകര്‍ക്ക് വേണ്ടി വിക്രം ആലപിച്ചു.

കൂടാതെ അന്യന്‍ എന്ന സിനിമയിലെ റണ്ടക്ക റണ്ടക്ക എന്ന പാട്ടും അദ്ദേഹം പാടി. എന്നാല്‍ ചിത്രത്തിലെ ഒരു ഡയലോഗ് പറയാന്‍ ആരാധകര്‍ താരത്തോട് ആവശ്യപ്പെട്ടു അപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ഫോട്ടോഗ്രാഫറെ സ്‌റ്റേജിലേക്ക് വിളിച്ചു ചിത്രത്തിലെ ഡയലോഗ് പറയാന്‍ അദ്ദേഹം ആവശ്യപ്പെടുകയും അനുസരിച്ച് ആ വീഡിയോഗ്രാഫര്‍ അന്യന്‍ എന്ന ചിത്രത്തിലെ ഡയലോഗ് പറയുകയും ചെയ്തു. വളരെ രസകരമായി തന്നെ കോളേജിലെ വിദ്യാര്‍ത്ഥികളുമായി വിക്രം സമയം പങ്കുവെച്ചു. വിക്രത്തിനൊപ്പം മലയാളികളുടെ പ്രിയ താരം റോഷന്‍ മാത്യുവും മിയ ജോര്‍ജും തിളങ്ങി. ഈ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. തെന്നിന്ത്യന്‍ താരമാണെങ്കിലും നിരവധി മലയാളി ആരാധകര്‍ വിക്രത്തിനുണ്ട്. നാല് വര്‍ഷത്തിന് ശേഷമാണ് വിക്രം കേരളത്തില്‍ എത്തുന്നത്. വിക്രമിനെ നായകനാക്കി ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കോബ്ര’. ചിത്രത്തിന്റെ പ്രചാരണത്തിനായി വിക്രം കേരളത്തില്‍ എത്തിയത്. ഓഗസ്റ്റ് 31നാണ് ചിത്രം റിലീസ് ചെയ്യുക. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നു എന്നതാണ് ‘കോബ്ര’യുടെ സവിശേഷത. വിക്രം വ്യത്യസ്ത ലുക്കുകളില്‍ എത്തുന്ന ചിത്രം തിയേറ്ററുകളില്‍ ആവേശം നിറക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ അരങ്ങേറ്റ ചിത്രമെന്ന സവിശേഷതയുമുണ്ട്. മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ. ആര്‍ റഹ്മാന്‍ ആണ് ‘കോബ്ര’യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പാ. വിജയുടെ വരികള്‍ക്ക് ഗാനമാലപിച്ചിരിക്കുന്നത് വാഗു മാസനാണ്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. കെ എസ് രവികുമാര്‍, ആനന്ദ്രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 7 സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ.

Rate this post