വിജയിക്കുവാൻ തുനിഞ്ഞിറങ്ങിയ ‘വനിത’.. രഹസ്യമായി പഠിച്ച് വിജയം നേടിയ 4 കുട്ടികളുടെ ‘അമ്മ’.!!!

ഒരുപാടു ഉയങ്ങളിലേക്കു എത്തിപ്പെടാൻ കഴിവുകൾ ഉണ്ടെന്നാലും മിക്കപ്പോഴും സ്ത്രീകൾ അടുക്കളയുടെ നാലു ചുമരുകളിൽ അടക്കപ്പെടാറാണ് പതിവ്. അത്തരം സാഹചര്യത്തിൽ നിന്നും ഉയർത്തെഴുനേറ്റ് വൻ വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുകയാണ് “സൽഹ” എന്ന സാധാരണ വനിത. ഇവർ സ്ത്രീ സമൂഹത്തിനു തന്നെ മാതൃകയാവട്ടെ.

വളരെ സാധരണ കുടുംബത്തിൽ ജനിച്ചു വളർന്ന “സൽഹ ബീഗം” ഇപ്പോൾ ഒരു സർട്ടിഫൈഡ് ഡയബറ്റിസ് എഡ്യൂക്കേറ്റർ, അക്യുപങ്‌ച്വറിസ്റ്റ്, നാച്ചുറൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫാഷൻ ഡിസൈനർ, മോട്ടിവേഷണൽ സ്പീക്കർ, യൂട്യൂബർ കൂടാതെ മറ്റു പലതും ആണ്. ഇങ്ങനെ ഒരു നിലയിലെയത്തിയത് ഒരു സാധാരണ കഥയുമല്ല.

എന്നാൽ ഇവിടെ വരെ എത്തിയത് സൽഹയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. വളരെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന സൽഹ പതിനേഴാമത്തെ വയസ്സിൽ വിവാഹിതയായി. ഒരു പ്രത്യേക സാഹചര്യത്തിൽ എടുക്കേണ്ടി വന്ന തീരുമാനം സൽഹയെ ഒന്നിലധികം ഡിഗ്രികളിലേക്കും സർട്ടിഫിക്കേഷനുകളിലേക്കും എത്തിക്കുകയായിരുന്നു.

ഒരു ഭാര്യ മാത്രമല്ല 4 കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ് സൽഹ. ഉത്തരവാദിത്തങ്ങൾ പലതും പഠനത്തെ ബാധിച്ചെങ്കിലും സൽഹ ഒരിക്കലും വിജയത്തിനായിട്ടുള്ള ശ്രമം ഉപേക്ഷിച്ചില്ല. എല്ലാവരുടെയും മുന്നിൽ സ്വന്തം വിജയഗാഥയുമായി നിൽക്കുന്ന സൽഹ നാമോരോരുത്തർക്കും പ്രചോദനമാണ്. വീട്ടിൽ അടക്കപ്പെട്ട എല്ലാ സ്ത്രീകൾക്കും ഇതൊരു മോട്ടിവേഷനും മാതൃകയുമാവട്ടെ.. credit : ജോഷ് Talks