ദളപതി ആരാധകർക്കു ഇനി ആഘോഷം; വിജയ് ചിത്രം ‘വാരിസി’ന്റെ ട്രൈലർ പുറത്തുവന്നു… | Vijay Movie Varisu Trailer Released Malayalam

Vijay Movie Varisu Trailer Released Malayalam : വിജയ് ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ‘വാരിസി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത് ആക്ഷൻ മാത്രമല്ല ഒരു കുടുംബ ചിത്രം കൂടിയാണ് വാരിസ് എന്നാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായിരുന്നു. വിജയുടെ പുതിയ ചിത്രത്തിന് ലഭിച്ചിരിക്കുന്നത് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ്. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകർ ആണ്. ചിത്രത്തിൽ വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെ ആണ് വിജയ് അവതരിപ്പിക്കുന്നത്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം തീയറ്ററിൽ എത്താൻ വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുകയാണ്.വിജയുടെ അച്ഛന്റെ വേഷത്തിൽ ചിത്രത്തിൽ എത്തുന്നത് നടൻ ശരത് കുമാർ ആണ്. ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിർമ്മിക്കുന്ന ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ആണ് എത്തുന്നത്. ചിത്രത്തില്‍ വിജയ് എത്തുന്നത് ചിത്രം വിജയ് രാജേന്ദ്രന്‍ എന്ന ആപ്പ് ഡിസൈനറായിട്ടാണ്.

ചിത്രത്തിൽ വിജയിയുടെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, പ്രഭു, സംഗീതാ ക്രിഷ്, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്‍, ശ്രീമാന്‍, സംയുക്താ ഷണ്‍മുഖനാഥന്‍, വി.ടി. ഗണേശന്‍, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരും ചിത്രത്തിലെ മറ്റ് അഭിനേതാക്കളായി അണിനിരക്കും.ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനൊപ്പം ഹരി, അഹിഷോര്‍ സോളമന്‍ എന്നിവര്‍ ചേര്‍ന്നാണ്.
ഗാന രചയിതാവ് വിവേകാണ് ഒരുക്കിയിരിക്കുന്നത് അഡീഷണല്‍ തിരക്കഥ. ചിത്രത്തില ഗാനങ്ങൾ എല്ലാ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വാരിസിന് ശേഷം ലോകേഷ് കനകരാജുമായിട്ടാണ് വിജയുടെ അടുത്ത ചിത്രം എത്തുന്നത്. തലപതി 67ന് ശേഷം വിജയ് 68-ാംമത്തെ ചിത്രം ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയ്ക്കൊപ്പം ചേർന്നായിരിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.