അമ്മ ആയതിനു ശേഷം കൂടുതൽ സുന്ദരിയായി നയൻതാര.!! എൻ അഴകിൻ അഴകി; കണ്ണിൽ കണ്ണിൽ നോക്കി നയനും വിക്കിയും.!! | Vignesh Shivan Mothers Share Latest Photo With Nayanthara Viral

Vignesh Shivan Mothers Share Latest Photo With Nayanthara Viral : തെന്നിന്ത്യൻ സിനിമ ലോകം ഏറെ ഇഷ്ടപ്പെടുന്ന പ്രണയജോഡികൾ ആണ് വിഘ്‌നേഷ് ശിവനും നയൻ‌താരയും. ഒരുമിച്ചു യാത്ര ചെയ്തും മനോഹരമായ നിമിഷങ്ങൾ പങ്ക് വെച്ചും നല്ല ഒരു പ്രണയകാലം ആസ്വദിച്ചവരാണ് ഇരുവരും. വിഘ്‌നേഷ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വിജയ് സേതുപതി നായകനായ നാനും റൗഡി താൻ.

സിനിമയിൽ നായികായി എത്തിയത് തെന്നിന്ത്യയിലെ ലേഡി സൂപ്പർ താരമായ നയൻ‌താരയും. ഈ ചിത്രത്തിന്റെ കഥ പറയാൻ പോയപ്പോഴാണ് നയൻ താരയും വിഘ്‌നേഷും പരിചയപ്പെടുന്നത് പിന്നീട് പ്രണയത്തിൽ ആകുമായിരുന്നു. പുതുമുഖ സംവിധായകനായ വിഘ്‌നേഷ് ശിവനും തന്റെ കരിയറിന്റെ തന്നെ ഉച്ചസ്ഥായിൽ നിൽക്കുന്ന നയനതാരയും തമ്മിലുള്ള പ്രണയം സിനിമ ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ പരസ്പരം സപ്പോർട്ട് ചെയ്തും റെസ്‌പെക്റ്റ് ചെയ്തും ഇരുവരും തങ്ങളുടെ കരിയർ ഒരു പടി ഉയർത്തുകയായിരുന്നു. ഇന്നിപ്പോൾ തമിഴ് സിനിമാ ലോകത്തെ മുൻനിരയിൽ നിൽക്കുന്ന ഒരു സംവിധായകൻ ആണ് വിഘ്‌നേഷ് ശിവൻ.

പ്രണയത്തിലായ കാലം മുതൽക്കേ ഇവരുടെ വിവാഹവും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒടുവിൽ 7 വർഷത്തെ നീണ്ട പ്രണയത്തിനു ശേഷം കഴിഞ്ഞ വർഷമാണ് ഇരുവരും ഒരുമിച്ചത്. ഇപ്പോൾ ഇവർ രണ്ട് ഇരട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ കൂടിയാണ് .ഉയിർ, ഉലകം എന്നാണ് ഇവർ കുഞ്ഞുങ്ങൾക്ക് കൊടുത്ത പേര്.

നയൻ‌താര സോഷ്യൽ മീഡിയയിൽ അധികം ആക്റ്റീവ് അല്ലെങ്കിലും വിഘ്‌നേഷ് തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുണ്ട്. നയൻതാരയുടെ വിശേഷങ്ങളെല്ലാം ആരാധകർ അറിയുന്നതും വിഘ്‌നേഷിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ്. ഇപ്പോഴിതാ തങ്ങളുടെ പ്രണയ നിമിഷങ്ങളിൽ എടുത്ത പരസ്പരം കണ്ണിൽ നോക്കിയിരിക്കുന്ന താരങ്ങളുടെ ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്. വിഘ്‌നേഷ് ആണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. അതേ സമയം നയൻതാരയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമായ ജവാൻ പുറത്തിറങ്ങാൻ ഇരിക്കുകയാണ് ഇപ്പോൾ. അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരുഖ് ഖാൻ നായകനാകുന്ന ജവാന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ കഴിഞ്ഞ ദിവസം ഷാരുഖ് ഖാൻ തന്നെ പങ്ക് വെച്ചിരുന്നു.

Rate this post