അമ്മ ആയതിന് ശേഷം ഇത് ആദ്യം.!! ലോകത്തിലെ ഏറ്റവും മികച്ച അമ്മക്ക് ആശംസകളുമായി വിക്കി; അമ്മ റോളിൽ പത്തിൽ പത്തും നൽകി വിഘ്നേഷ്.!? | Vignesh Shivan Mothers Day Wish To Nayanthara

Vignesh Shivan Mothers Day Wish To Nayanthara : തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്ക്,തന്റെ ജീവിതത്തിലെ അമ്മ എന്ന നിലയിലുള്ള ആദ്യത്തെ മാതൃദിനമായിരുന്നു ഇത്തവണത്തേത്. നയൻസിന് ആശംസകളുമായി എത്തിയത് മറ്റാരുമല്ല ഭർത്താവും തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ സൂപ്പർ ഹിറ്റ് സംവിധായകനുമായ വിഘ്‌നേഷ് ശിവൻ ആണ്. ലോകത്തെ ഏറ്റവും നല്ല അമ്മക്ക് ആദ്യത്തെ മാതൃദിനാശംസകൾ എന്ന അടിക്കുറിപ്പോടെയാണ് വിഘ്‌നേഷ് ആശംസകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

2022 ഒക്ടോബർ 9 നാണ് ഇരുവർക്കും രണ്ട് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത്. ഉയിർ, ഉലഗം എന്നൈങ്ങനെയാണ് അവർ തങ്ങളുടെ പോന്നോമനകൾക്ക് പേര് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 4 നായിരുന്നു നയൻസിന്റെയും വിഘ്‌നേഷിന്റെയും വിവാഹം. ആരാധകർ ഏറെ കാത്തിരുന്ന ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ നയൻസും വിഘ്‌നേഷും ഏറെ ആരാധകസമ്പത്തുള്ള പ്രണയ ജോഡികളാണ്.

മലയാളിയായ നയൻ‌താരയുടെ ആദ്യചിത്രം മനസ്സിനെക്കരെ എന്ന മലയാളം സിനിമ ആയിരുന്നു പിന്നീട് തമിഴ് ഇൻഡസ്ട്രിയിലേക്ക് എത്തപ്പെട്ട നയൻസിന്റെ കരിയറിലെ വളർച്ച ആരെയും അസൂയപ്പെടുത്തുന്നതാണ്. കരിയറിന്റെ ആരംഭം മുതലേ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള വലിയ ഭാഗ്യം നയൻസിന് ലഭിച്ചു.ഓരോ കാലഘട്ടത്തിൽ മാത്രം തിളങ്ങി നിൽക്കുകയും പിന്നീട് ഫീൽഡിൽ നിന്ന് തന്നെ ഔട്ട്‌ ആകുകയും ചെയ്യുന്ന നടിമാരെ മാത്രമാണ് ആരാധകർ അത് വരെ കണ്ടിരുന്നത്.

എന്നാൽ തുടക്കം മുതൽ ഇന്ന് വരെ ഒരേ പോലെ താരമൂല്യം കാത്തുസൂക്ഷിക്കുന്ന മികച്ച അഭിനയത്രി ആണ് നയൻ‌താര. ബോൾഡ് ആയ തീരുമാനങ്ങൾ കൊണ്ടും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലെ പക്വത കൊണ്ടുമെല്ലാം നയൻസ് എന്നും വ്യത്യസ്ത ആണ്. വിജയാരാവങ്ങളോടൊപ്പം തന്നെ വിവാദങ്ങളും താരത്തിന്റെ കൂടപ്പിറപ്പുകളായിരുന്നു.എന്നാൽ എല്ലാ വിവാദങ്ങളോടും തന്റെ ശക്തമായ മൗനം കൊണ്ട് തോൽപ്പിച്ചു തന്റെ സന്തോഷം നിറഞ്ഞ ജീവിതവുമായി മുന്നോട്ട് പോകുകയാണ് താരം.

Rate this post