അപ്പോൾ വിദ്യയ്ക്ക് രഹസ്യ വിവാഹമായിരുന്നല്ലേയെന്ന് ചോദിച്ച് ആരാധകർ, താരം മാറി നിന്നത് വിവാഹം ചെയ്യാനോ?

അവതാരികയായും കരിക്കിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിദ്യ വിജയകുമാർ. സോഷ്യൽമീഡിയയിൽ വളരെ സജ്ജീവമാണ് താരം. എന്നാലും തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രത്യേകിച്ച് തന്റെ വിവാഹത്തെ കുറിച്ച് താരം ഇതു വരെ പുറത്ത് പറഞ്ഞിട്ടില്ല.

അഭിനേത്രി കൂടിയായ വിദ്യ വിജയകുമാർ അവതാരക ആയി കൂടുതൽ തിളങ്ങിയ ഷോയാണ് സൂപ്പർ 4. വിജയ് ആണ് കോ ആങ്കർ. ഷോയുടെ ആദ്യ എലിമിനേഷൻ എപ്പിസോഡുകൾക്ക് ശേഷം വിദ്യയെ കാണാനില്ലല്ലോ എന്ന ചോദ്യവ്യമായി ആരാധകർ എത്തിയിരുന്നു.

വിദ്യ എവിടെ പോയെന്നും ആദ്യ എലിമിമേഷനിൽ വിദ്യയെ കൂടി പുറത്താക്കിയോ എന്നുമാണ് ആരാധകർ ഉയർത്തിയത്. അഭിനേത്രി കൂടിയായതിനാൽ വേറെ ഏതെങ്കിലും ഷൂട്ട് തിരക്കിലായതിനാലാണോ വിദ്യയെ സൂപ്പർ 4ൽ കാണാനാകാത്തത് എന്നായിരുന്നു നിഗമനം.

പ്രേക്ഷകരുടെ നിഗമനത്തിനു പിന്നാലെയാണ് വിദ്യ വിവാഹിത ആയ വിവരം ഇപ്പോൾ പുറത്തുവരുന്നത്. അഖിൽ ആണ് വിദ്യയുടെ ഭർത്താവ് എന്നല്ലാതെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം സൂപ്പർ ഫോറിൽ നവ ദമ്പതികൾക്ക് കലക്കൻ സ്വീകരണം ആണ് ഏവരും ചേർന്ന് നൽകുന്നത്.