റൗഡി ബേബി സൂപ്പർമാനോ വണ്ടർ വുമണോ.!? ബേബി ഷവർ അടിപൊളിയാക്കി നടി വിദ്യ ഉണ്ണി; അനിയത്തീടെ ആഘോഷത്തിൽ ചേച്ചി മിസ്സിംഗ് ആണാല്ലോ എന്ന് ആരാധകർ.!! | Vidhya Unni Baby Shower Ceremony Video Viral

Vidhya Unni Baby Shower Ceremony Video Viral : ബാലതാരമായി എത്തി തെന്നിന്ത്യ ഒട്ടാകെ ആരാധകരെ സമ്പാദിച്ച സഹോദരിമാരാണ് ദിവ്യ ഉണ്ണിയും വിദ്യ ഉണ്ണിയും. ദിവ്യ ഉണ്ണിയെ പോലെ വിദ്യ ഉണ്ണി അഭിനയത്തിൽ അത്ര സജീവമായില്ലെന്ന് മാത്രമല്ല തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധിക്കുകയായിരുന്നു താരം. പിന്നീട് ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെ വിദ്യ ഉണ്ണി നായികയായും അരങ്ങേറി. ചേച്ചിക്ക് പിന്നാലെ  അനിയത്തിയും സിനിമയിലേക്ക് അരങ്ങേറിയപ്പോള്‍ മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്.

അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും വിദ്യ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ 8 മാസം ഗർഭിണിയാണ് വിദ്യ. 2019 ൽ വിവാഹിതയായ താരം. ഗർഭകാല വിശേഷങ്ങളെല്ലാം വിദ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വെയിറ്റ് ട്രെയിനിങ് ചെയ്യുന്നതിന്റെയും യോഗ ചെയ്യുന്നതിന്റെയും ഡാൻസ് ചെയ്യുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളും വീഡിയോകളും ആരാധകര്‍ക്കിടയിൽ ചർച്ചയായി മാറുന്നുണ്ട്.

നിറവയറിൽ അതീവ സുന്ദരിയായാണ് വിദ്യ ഡാൻസ് കളിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തിയിരുന്നു . ദേ ചേച്ചി പിന്നേം, ഇതെന്താ പിടക്കണ മീനോ, സൂപ്പർബ് വി​ദ്യ, എന്നിങ്ങനെ നിരവധി കമന്റുകളാണ് താരത്തിന്റെ സോഷ്യൽ മീഡിയ പേജിൽ  വരുന്നത്. നേരത്തെ ലിയോയിലെ പാട്ടിനും വിദ്യ ഡാൻസ് കളിച്ചിരുന്നു. ഇതും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മാംസ് ടു ബി ചിത്രങ്ങളും വീഡിയോയുമാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

വിദ്യാ ഉണ്ണി ഇവിടെയുണ്ട്. കുട്ടിതാരം ആരാണ് സൂപ്പർ മാനോ അതോ വാണ്ടർ വുമണോ? എന്ന അടിക്കുറിപ്പിനൊപ്പമാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ജെൻഡർ റിവീൽ എന്ന ഹാഷ്ടാഗിൽ പങ്കുവെച്ചിട്ടുള്ള ചിത്രത്തിന് നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തിയിട്ടുള്ളത്. നിധി കുളപ്പുറമാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിട്ടുള്ളത്. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനുമായി 2019 ജനുവരിയിലായിരുന്നു  വിദ്യ ഉണ്ണിയുടെ വിവാഹം. നർത്തകിയായ വിദ്യ ചേച്ചിയെപ്പോലെ തന്നെ നൃത്തവേദികളിലും സജീവമാണ്.

Rate this post