ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ ഞാൻ!! പിന്നല്ല കുറെ നാളായി ഇവന്മാർ വിളച്ചിൽ തുടങ്ങിയിട്ട്; വീഡിയോ വൈറൽ… | Vidhu Prathap To Qatar To watch FIFA World Cup
Vidhu Prathap To Qatar To watch FIFA World Cup : ഗായകന്, അവതാരകൻ തുടങ്ങി മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് വിധു പ്രതാപ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരു നല്ല എന്റെർറ്റൈനെർ കൂടിയാണ്. തന്റെ എല്ലാ വിശേഷങ്ങളും രസകരമായ വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി വിധു പങ്കുവയ്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിട്ടുള്ളത്.
പ്രിയതമയ്ക്കൊപ്പം ഫിഫ വേൾഡ് കപ്പ് കാണാനായി ഖത്തറിലേക്ക് പുറപ്പെടുന്ന ദൃശ്യങ്ങൾ മുതൽ ഖത്തറിലെ ഓരോ രസകരമായ നിമിഷങ്ങളും താരം തന്റെ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാം റീൽസ് ആയിട്ടാണ് വീഡിയോകൾ എല്ലാം പുറത്തുവിട്ടിട്ടുള്ളത്. “ഞങ്ങൾ യാത്രകൾ നടത്തുന്നില്ല എന്നത് ശരിയാണ്, യാത്രകൾ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലേക്ക് പോകുകയും നമ്മുടെ ജീവിതത്തിന് ഊർജം പകരുന്ന ഓർമ്മകൾ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആ നിമിഷം മുതലെടുത്ത് ഫിഫയ്ക്കായി ഖത്തറിലേക്കുള്ള ആ വിമാനത്തിൽ കയറാൻ ഞങ്ങൾ തീരുമാനിച്ച നിമിഷങ്ങൾക്ക് നന്ദി. നിങ്ങളുടെ പ്രിയപ്പെട്ട യാത്രാ ഓർമ്മ എന്താണ്? എന്ന അടിക്കുറിപ്പിനൊപ്പമാണ് വിധു പ്രതാപ് തന്റെ ഒരു വീഡിയോ പങ്കുവെച്ചിട്ടുള്ളത്. മറ്റൊരു വീഡിയോയിൽ ഇതല്ല ഇതിനപ്പുറം എന്ന അടിക്കുറിനൊപ്പം ഐസ്ക്രീം മാജിഷ്യന്റെ കയ്യിൽ നിന്ന് ഐസ്ക്രീം തട്ടിപ്പറിച്ചു കൊണ്ട് ഓടുന്ന വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്.
വീഡിയോകൾ എല്ലാം തന്നെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുളള താരദമ്പതികൾ കൂടിയാണ് ഗായകന് വിധു പ്രതാപും ഭാര്യ ദീപ്തിയും. ഹൃദ്യമായ ഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യല്‍ മീഡിയയുടെ എക്കാലത്തെയും പ്രിയപ്പെട്ട ദമ്പതികളാണ്. നല്ല ഹ്യൂമര്‍സെന്‍സുളള ഇവരുടെ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ക്കു വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
View this post on Instagram
View this post on Instagram
View this post on Instagram