വെളുത്തുള്ളി വാങ്ങാൻ ഇനി കടയിൽ പോകണ്ട.. വളരെ എളുപ്പത്തിൽ നമ്മളുടെ വീടുകളിൽ തന്നെ വെളുത്തുള്ളി കൃഷി ചെയ്യാം.!!

വീടുകളിൽ നമ്മൾക്ക് കിട്ടുന്ന ഇടകളിൽ വളരെ എളുപ്പം കൃഷി ചെയ്യാൻ പറ്റിയ ഒന്നാണ് വെളുത്തുള്ളി. യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഒന്നാണിത്. അതികം സ്ഥലമില്ലാത്തവർക്ക് പോലും കുറഞ്ഞ സ്ഥലത്ത് ചെയ്യാൻ പറ്റിയ ഒരു കൃഷിയാണിത്.

ആദ്യം തന്നെ വെളുത്തുള്ളി അല്ലികൾ അടർത്തിയെടുക്കുക. ഒരു പരന്ന പാത്രത്തിൽ ടിഷ്യു പേപ്പർ വെച്ച് അതിന് മുകളിൽ വെള്ളം ഒഴിച്ച് കൊടുക്കുക. വെളുത്തുള്ളി നേരെ നില്ക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലേക്ക് മൂട് ഭാഗം താഴെ വരുന്നത് പോലെ ഉള്ളി വെക്കുക.

പാത്രത്തിൽ നിറച്ചും ഇങ്ങനെ ഉള്ളി വെക്കണം. മൂന്നു ദിവസത്തിന് ശേഷം മുള വന്നിട്ടുണ്ടാകും. മുള പുറത്തേക്ക് വരുന്ന വിധത്തിൽ വെളുത്തുള്ളി നടാവുന്നതാണ്. വളമില്ലെങ്കിലും നല്ലത് പോലെ വളർന്നു വരുന്ന ഒന്നാണിത്.

ശ്രദ്ധിക്കേണ്ട ഒരു കാര്യം ചെടിയിൽ പൂവുണ്ടായാൽ പൂവ് മുറിച്ചുകളയണം. ഇല്ലെങ്കിൽ കായയുടെ വലിപ്പം കുറയും. നിറം ചെടിയുടെ നിറം പച്ച നിറം മാറി മഞ്ഞ നിറമായാലാണ് വിളവെടുക്കേണ്ടത്. പറിച്ചെടുത്ത വെളുത്തുള്ളി നനക്കരുത്. നനച്ചാൽ അത് ചീഞ്ഞുപോകും. credit : APK Click