അതിരാവിലെ വെറുംവയറ്റിൽ വെള്ളം കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റം ഞെട്ടിപ്പിക്കുന്നത്…!

അതിരാവിലെ വെറുംവയറ്റിൽ വെള്ളം കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റം ഞെട്ടിപ്പിക്കുന്നത്…! ജലം എന്നത് ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. മനുഷ്യ ശരീരം ഭാരം 2/3 വെള്ളം കൊണ്ടുള്ളതാണ്. രക്തം, പേശികള്‍, മസ്തിഷ്‌ക ദ്രവ്യങ്ങള്‍, എല്ലുകള്‍ എന്നിവയില്‍ യഥാക്രമം 83%, 75%, 74%, 22% ജലം അടങ്ങിയിരിക്കുന്നു. ഭൂമിയിലെ ഏറ്റവും സമ്പന്നമായ സംയുക്തമാണ് വെള്ളം.

എല്ലാ ജീവജാലങ്ങളും, ഒന്നോ അതിലധികമോ രൂപത്തില്‍, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ആവശ്യമുണ്ട്. അത് നമ്മുടെ ശരീരത്തിലെ ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്. സുതാര്യമായ, നിറമുള്ള ദ്രാവകമായ വെള്ളം എല്ലാ വിധത്തിലും ഒരു ഓള്‍റൗണ്ടറാണ്.

നിര്‍ജലീകരണം (Dehydration) എന്ന അവസ്ഥ സാധാരണ ശരീരത്തിലെ ജലാംശം കുറയുേമ്പാഴാണ് ഉണ്ടാകുന്നത്. വേനല്‍ക്കാലത്ത് മാത്രമല്ല നിര്‍ജലീകരണം ഉണ്ടാകുക, ശൈത്യകാലത്തും ശരീരത്തിന് സമാനമായ വെള്ളം ആവശ്യമാണ്. നിര്‍ജലീകരണം മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകും എന്നതിനാല്‍ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ആവശ്യമുള്ള ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്. ദിവസവും കുറഞ്ഞത് 68 ഗ്ലാസ് വെള്ളമെങ്കിലും ശരാശരി ആരോഗ്യമുള്ള ഒരാള്‍ കുടിക്കണം എന്നാണ്. നമ്മുടെ ചുറ്റുമുള്ള കാലാവസ്ഥ അനുസരിച്ചും നിങ്ങളുടെ രോഗാവസ്ഥകള്‍ അനുസരിച്ചും ഈ അളവിനു മാറ്റങ്ങള്‍ ഉണ്ടാവും.

ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറയുന്നത് മലബന്ധം വരുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ശരീരം ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ ജലം ലഭ്യമായ എല്ലാ ഉറവിടങ്ങളില്‍ നിന്നും വലിച്ചെടുക്കുന്നു. അതിനാല്‍ ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ മലബന്ധം, കടും മഞ്ഞനിറത്തിലുള്ള മൂത്രം എന്നിവ ഉണ്ടാക്കും. നീണ്ട നിര്‍ജലീകരണം മൂത്രത്തില്‍ ലവണങ്ങളുടെയും ധാതുക്കളുടെയും അംശം കൂട്ടുകയും, അവ പിന്നെ സ്ഫടികോപമമായി മാറാനുള്ള സാഹചര്യം വര്‍ധിക്കുകയും അതുവഴി വൃക്കയില്‍ കല്ലുണ്ടാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഗുരുതരമായ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, സ്വയംചികിത്സ ചെയ്യാതെ നിങ്ങളുടെ പ്രാഥമികാരോഗ്യ ഡോക്ടര്‍മാരുമായി ഇക്കാര്യത്തിനായി സമീപിക്കുക.