വീടുകളിൽ വളർത്തുന്ന വിഷച്ചെടികൾ…!

സൂക്ഷിക്കുക മരണം വരെ സംഭവിക്കാം ഈ 9 ചെടികളെ…😱 ഔഷധത്തിനും അലങ്കാരത്തിനുമായി നമ്മൾ പൂന്തോട്ടത്തിലും തൊടികളിലും വെച്ചിരിക്കുന്ന സസ്യങ്ങളുടെ ചില ഭാഗങ്ങളിൽ വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. മനോഹരമായ പൂക്കളും കളർഫുൾ കായ്കളും ഉള്ള ഇ ചെടികളിൽ ആകൃഷ്ടരാകുന്നത് കുട്ടികളാണ്. ആയതിനാൽ തന്നെ അപകടത്തിൽ പെടുന്നതും കൂടുതൽ കുട്ടികളാണ്…

മനുഷ്യരിലെ പോലെ കന്നുകാലികളിലെ വിഷബാധക്ക് കാരണമാകുന്ന സസ്യങ്ങളും നിരവധിയാണ്. വിഷമുള്ളവയാണ് എന്ന് അറിയാതെ നമ്മൾ വീട്ടിൽ വളർത്തുന്ന ചെടികൾ ആണിവ. പ്രത്യക്ഷത്തിൽ ദോഷമൊന്നും ഇല്ലാതെ ഇവയുടെ കായ്യിലോ പൂവിന്റെ ചെടിയുടെ പശയിലോ തണ്ടിലോ മറ്റുമാണ് വിഷമയമുള്ള വസ്തുക്കൾ ഉള്ളത്. ഇവയെ പരിപാലിക്കുമ്പോ നമ്മൾ ഒരു ശ്രദ്ധ എടുക്കേണ്ടതാണ്.

അതിൽ പെടുന്ന ഒന്നാണ് അരളി. ഒട്ടുമിക്ക്യ സീസണുകളിലും പൂവിടുന്ന ഇ ചെടിയുടെ പൂക്കൾ വെള്ള കളറിലും വേറെ കളറുകളിലും ഉണ്ട്. മഞ്ഞ അരളിയുടെ കായ്, കറ, പട്ട, വേര്, ഇല എന്നിവ വിഷമുള്ളതാണ്. കൂടാതെ കായ്ക്കുള്ളിൽ അടങ്ങിയിരിക്കുന്ന വിത്തുകളിൽ ആണ് കൂടുതൽ വിഷമുള്ള രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നത്. എന്നാൽ ചുവന്ന അരളിയുടെ എല്ലാ ഭാഗത്തും വിഷമുണ്ട്. വിത്ത്, പട്ട, വേര് എന്നീ ഭാഗങ്ങളിൽ കൂടുതൽ വിഷമം കാണപ്പെടുന്നു…

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.