വാഴയിലയിൽ സുന്ദരിയായി അനിഖ.. വാഴയില കൊണ്ടുള്ള ഫോട്ടോഷൂട്ട് ഒരുക്കിയത് ഇങ്ങനെ.!! മേക്കിങ് വിഡിയോ വൈറൽ.!! [വീഡിയോ]

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വേറിട്ട വേഷപ്പകർച്ചകളിൽ എത്തി ഫോട്ടോഷൂട്ടുകളിലൂടെ വൈറലായി മാറുകയാണ് ബാലതാരമായെത്തി മലയാളത്തിലും തമിഴിലുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടി “അനിഖ സുരേന്ദ്രൻ”. ഇപ്പോഴിതാ അനിഖയുടെ പുതിയ ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ആരാധകര്‍ക്കിടയിൽ ചര്‍ച്ചയാകുന്നത്.

സോഷ്യൽ മീഡിയകളിൽ അനിഖ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വലിയ രീതിയിൽ ശ്രദ്ധ ആകർഷിക്കാറുമുണ്ട്. ഇപ്പോൾ വാഴയില കൊണ്ട് വസ്ത്രം തീർത്താണ് അനിഖ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ഛായാഗ്രഹകനുമായ മഹാദേവൻ തമ്പി പകർത്തിയ ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

‘ഫീമെയില്‍ ടാര്‍സന്‍’ എന്നാണ് ഈ കോസ്റ്റ്യൂമിൽ നടിയെ കണ്ടപ്പോൾ ആരാധകർ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ ഈ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് Team Mahadevan Thampi എന്ന യൂട്യൂബ് ചാനൽ. ഏറെ പണിപ്പെട്ടാണ് ചിത്രം പകർത്തിയിരിക്കുന്നത് എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണെന്ന് ആരാധകർ കമൻ്റുകളിലൂടെ അഭിപ്രായപ്പെടുന്നുണ്ട്.

ഗംഭീര പ്രതികരണങ്ങളാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയില്‍ താരം അരങ്ങേറ്റം കുറിച്ചത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് ഇതിനിടെ തമിഴകത്തും അനിഖ തൻ്റെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. സൂപ്പർ താരങ്ങളുടെ മകളായാണ് അനിഖ തമിഴകത്തും തിളങ്ങിയത്.