വിവാഹത്തിന് മുന്നേ പെണ്ണിനെ തലയിൽ കേറ്റി പയ്യൻ.!! പ്രീവെഡിങ് ഇങ്ങനെ ആണേൽ പോസ്റ്റ് വെഡിങ് എന്താകുമെന്ന് ആരാധകർ; വെറൈറ്റി വീഡിയോ കൊടൂര വൈറൽ.!! | Variety Save The Date Photoshoot Video Viral

Variety Save The Date Photoshoot Video Viral : പ്രീവെഡിങ്ങ് ഫോട്ടോ ഷൂട്ടുകളുടെ കാലമാണിത്. വിവാഹത്തിന് മുൻപ് നടത്തുന്ന ഇത്തരം ഫോട്ടോ ഷൂട്ടുകളിൽ എന്ത് വ്യത്യാസം കൊണ്ടുവരാമെന്നാണ് ഓരോ ഫോട്ടോഗ്രാഫറും ശ്രമിക്കുന്നത്. ഇത്തരം പല ഫോട്ടോ ഷൂട്ടുകൾ ആയാസമെടുത്ത് നടത്തി മരണം വരെ സംഭവിച്ച വാർത്തകൾ നമ്മൾ കേട്ടിട്ടുള്ളതാണ്. എന്നാൽ ആരും അതൊന്നും ശ്രദ്ധിക്കാതെ കല്യാണം നിശ്ചയിച്ച ഉടനെ ഈ ഷൂട്ടിന് വേണ്ടി ഒരുങ്ങുകയാണ്.

അത്തരത്തിൽ വൈറലായ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇത്. ഒറ്റ ദിവസം കൊണ്ട് തന്നെ ആറ് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരുന്നത്. ഇതിന് മുൻപ് വന്ന പല ഫോട്ടോ ഷൂട്ട്കളിൽ നിന്ന് വ്യത്യസ്തമായി വരനും വധുവും ചേർന്ന് സാഹസപെട്ടാണ് ആ ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുന്നത്. ട്വിറ്ററിൽ ശ്രദ്ധനേടിയ ഈ വീഡിയോ പങ്കുവെച്ചത് ഹസ്ന സറൂറി ഹയ് എന്ന ഉപയോക്താവാണ്.

പച്ചപ്പ് നിറഞ്ഞ ഒരു റബ്ബർ തോട്ടത്തിൻ്റെ നടുവിൽ വച്ച് പർപ്പിൾ കളർ ഡ്രസ് ധരിച്ച വധുവും വരനും ആണ് ഈ വീഡിയോയിലുളളത്. ഫോട്ടോ എടുക്കുന്നതിന് മുൻപ് വധുവും വരനും കൂടി വളരെ കഷ്ടപ്പെട്ടാണ് ആ ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുന്നത്. വരൻ്റെ തോളിൽ കയറാൻ വേണ്ടി വധുവിന് കഴിയുന്നുണ്ടായിരുന്നില്ല. പല തവണ ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോൾ വധു അടുത്തുള്ള റബ്ബർതൈ താങ്ങിയാണ് കയറുന്നത്. അതും കഴിയാതെ വന്നപ്പോൾ വീഡിയോഗ്രാഫറുടെ അസിസ്റ്റൻ്റായി പ്രവർത്തിക്കുന്ന വ്യക്തി വന്ന് സഹായിക്കുകയായിരുന്നു.

ശേഷം വരൻ്റെ കഴുത്തിൽ കാൽ വച്ച് വധു തല കുത്തി നിന്ന് വരൻ ശക്തിയിൽ പിടിച്ച് ചിരിച്ചു നിൽക്കുന്ന ഫോട്ടോയാണ് ഷൂട്ട് ചെയ്തത്. വളരെ സാഹസപ്പെട്ട് എടുത്ത ഈ വീഡിയോ കണ്ട് നിരവധി ആളുകളാണ് വിമർശനവുമായി എത്തിയത്. ഇത്തരം സാഹസങ്ങൾ ചെയ്ത് ഇതുപോലെ ഫോട്ടോ ഷൂട്ട് ചെയ്യേണ്ടതിൻ്റെ ആവശ്യമെന്താണ് എന്ന് പറയുന്നവരും കുറവല്ല. എന്നാൽ ചിലർ ഇത്തരം പ്രീ വെഡിങ്ങ് വീഡിയോകൾ ആസ്വദിക്കുന്നവരുമുണ്ട്.

Rate this post