ഈ വരനെ വേണ്ടാന്ന് പറഞ്ഞ് വരനെ അധിക്ഷേപിച്ച് വധു വിവാഹപ്പന്തലിൽ നിന്നും ഇറങ്ങിപ്പോയി 😏😏😏 വരൻ വധുവിന് നൽകിയ മധുരപ്രതികാരം കണ്ടോ😄😄😄

വരന് കഷണ്ടിയുണ്ടെന്നു പറഞ്ഞു വിവാഹപ്പന്തലിൽ വെച്ച് വരനെ ഉപേക്ഷിച്ചു നവ വധു. അപമാനിതനായി യുവാവ് വധുവിനു കൊടുത്ത മധുര പ്രതികാരം കണ്ടു കയ്യടിച്ചു സോഷ്യൽ ലോകം. ബീഹാറിലാണ് വിചിത്രമായ സംഭവം നടന്നത്. ഡൽഹിയിൽ ഹോസ്പിറ്റലിലെ ന്യുറോളജിസ്റ്റായ ഡോക്ടർ രവികുമാറിനാണ് ഇത്തരത്തിൽ കഷണ്ടി വിനയായത്.

ഒരാളുടെ വിവാഹം മുടങ്ങാൻ പ്രേമം, മദ്യപാനം, സ്വാഭാവദൂഷ്യം എന്നിങ്ങനെ പല കാരണങ്ങൾ ഉണ്ടാകാറുണ്ട് എന്നാൽ കഷണ്ടിത്തലയുടെ പേരിൽ കല്യാണം മുടങ്ങുന്നത് ഇത് ആദ്യമായിട്ടാവും. വിവാഹ ദിവസം വരൻ കഴുത്തിൽ മാല ചാർത്തിയപ്പോഴും കഷണ്ടി യുവതി ശ്രദ്ധിച്ചിരുന്നില്ല. ചടങ്ങിനിടെ തലപ്പാവ് മാറ്റിയപ്പോഴാണ് വധു കഷണ്ടി കണ്ടത്.

ഇതോടെ തനിക്ക് വരനെ വേണ്ടെന്നു പറഞ്ഞു വധു വിവാഹപന്തലിൽ നിന്നും ഇറങ്ങിപ്പോയി. പുറമെയുള്ള സൗന്ദര്യത്തിൽ കാര്യമില്ലെന്നും ഇതുപോലൊരു നിസാര സംഭവം കൊണ്ട് കല്യാണം നിർത്തി വെക്കരുതെന്നുo പലരും പറഞ്ഞെങ്കിലും വധു സ്വന്തം നിലപാടിൽ ഉറച്ചു നിന്നു.

എന്നാൽ വധുവിന്റെ ദുശാട്യത്തിൽ അപമാനിക്കപ്പെട്ട് ഇറങ്ങി പോരാൻ വരനും തയ്യാറായില്ല. അതെ ഗ്രാമത്തിൽ നിന്ന് അപ്പോൾ തന്നെ മറ്റൊരു യുവതിയെ വധുവായി കണ്ടെത്തി താലിചാർത്തി. തന്നെ ഉപേക്ഷിച്ചവൾക്കു പകരം നിർദ്ധനയായ ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂട്ടി വരൻ കൊടുത്ത മധുര പ്രതികാരത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.