ഇത് പുതിയ തുടക്കം!! സന്തോഷ വാർത്തയുമായി നടി വരദ; തന്റെ വീട് ആരാധകരെ കാണിച്ച് താരം… | Varada Home Tour Malayalam

Varada Home Tour Malayalam : ഒരു കാലത്ത് സിനിമയിൽ തിളങ്ങിനിന്ന താരമാണ് നടി വരദ. പിന്നീട് ടെലിവിഷനിൽ ചേക്കേറിയ താരം ഒട്ടേറെ മികവാർന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയായിരുന്നു. പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിലെ നായികയായി തിളങ്ങിയ വരദയെ കുടുംബസദസ്സുകൾ നെഞ്ചോട് ചേർത്തു വെച്ചു. അമല എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് നടൻ ജിഷിൻ മോഹനുമായി വരദ പ്രണയത്തിലാകുന്നതും പിന്നീട് ആ പ്രണയം വിവാഹത്തിന് വഴിമാറുന്നതും.

ജിഷിനും വരദയും ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു താരജോഡി തന്നെയാണ്. യഥാർത്ഥജീവിതത്തിൽ മികച്ച ഒരു കപ്പിൾ തന്നെയാണ് ഇവർ. കുഞ്ഞു ജനിച്ചതുമായി ബന്ധപ്പെട്ട് വരദ സീരിയലിൽ നിന്നും ഇടവേള എടുത്തെങ്കിലും ഇവരുടെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് എന്നും തിടുക്കമാണ്. മാത്രമല്ല ജിഷിൻ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങളും പ്രേക്ഷകർ കൃത്യമായി അറിയാറുണ്ടായിരുന്നു.

ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ആരാധകരെ ഇടവേളകളില്ലാതെ അറിയിക്കാനായി വരദ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ്. തൻറെ യൂട്യൂബ് ചാനലിലെ ആദ്യ വീഡിയോയായി താരം ഷെയർ ചെയ്തിരിക്കുന്നത് ഹോം ടൂർ തന്നെയാണ്. പല താരങ്ങളും അവരുടെ യൂട്യൂബ് ചാനൽ തുടങ്ങി കുറച്ചു നാളുകൾക്കു ശേഷം ഹോം ടൂർ അവതരിപ്പിക്കുമ്പോൾ താൻ ആദ്യം തന്നെ അത് ചെയ്യുകയാണ് എന്നും അതിന് കാരണം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും എല്ലാം തുടങ്ങുന്നതും കുടുംബത്തിൽ നിന്നാണെന്നും താരം തുറന്നുപറയുന്നു.

തൻറെ വീട്ടിലെ ആരും തന്നെ ഇതിനുമുമ്പ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നും അതുകൊണ്ടുതന്നെ ഞങ്ങൾക്കെല്ലാം ഇങ്ങനെ മാത്രമേ സംസാരിക്കാൻ അറിയാവൂ എന്നുമാണ് വരദ പ്രേക്ഷകരോട് പറയുന്നത്. എന്താണെങ്കിലും താരം പങ്കുവെച്ച ഹോം ടൂർ ഇവിടെ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. സാധാരണശൈലിയിലുള്ള വരദയുടെ അവതരണവും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.