വാനമ്പാടി ക്ലൈമാക്സിലേക്ക്.. അനുവും തംബുരുവും മക്കളെപ്പോലെ.. മനസ്സ് തുറന്ന് വാനമ്പാടിയിലെ മോഹനായി എത്തുന്ന സായ്കിരണ്‍.!!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് വാനമ്പാടി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. സംഭവബഹുലമായ മുഹൂര്തങ്ങളിലൂടെയാണ് ഇപ്പോൾ വാനമ്പാടി കടന്നു പോകുന്നത്.

സീരിയൽ ക്ലൈമാക്സിലേക്ക് കടക്കുന്ന സാഹചര്യത്തിൽ പാരമ്പരയെക്കുറിച്ച് വാചാലനായിരിക്കുകയാണ് പരമ്പരയിലെ മോഹൻ കുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായി കിരൺ. സീരിയലിന് അവസാനമായി എന്ന് പറഞ്ഞു കൊണ്ടാണ് താരം വിശേഷങ്ങൾ പങ്കുവെക്കുന്നത്.

തെലുങ്ക് സീരിയലായ കൊയിലമ്മയുടെ മലയാളം റീമെയ്ക് ആണ് വാനമ്പാടി. പരമ്പരയിലെ കുട്ടികളടക്കമുള്ള എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ച വെക്കുന്നത്. പരമ്പരയിലെ മോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായി കിരൺ അന്യഭാഷ താരമാണ്.

സംഗീതവും പാമ്പുപിടിത്തവുമാണ് താരത്തിന് ഏറെ ഇഷ്ട്ടപ്പെട്ട വിനോദങ്ങൾ. സീരിയലിൽ വന്നതിന് ശേഷം ഈ വിനോദങ്ങളെല്ലാം മറന്നു പോയതുപോലെയാണെന്നും സീരിയൽ അവസാനിക്കുകയാണെങ്കിൽ എല്ലാവരെയും വളരെയധികം മിസ് ചെയ്യുമെന്നും താരം പറയുന്നു.