വാളൻ പുളി ഉപയോഗിക്കുന്നവർ ഈ സത്യങ്ങൾ അറിയാതെ പോകരുതേ.!!!

മലയാളികൾക്ക് ഏറെ പരിചയമുള്ള ഒന്നാണ് വാളൻ പുളി. തേൻ പുളി, കോലൻ പുളി എന്നിങ്ങനെ പല പേരുകളിലാണിവ അറിയപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ ധാരാളമായി കാണപ്പെടുന്ന ഒന്നാണിത്. ഇലകൾക്കും കായുടെ പോലെത്തന്നെ അമ്ലരസമാണ്.

അതുകൊണ്ട് തന്നെ മറ്റൊരു സസ്യങ്ങളും ഇതിന് താഴെ വളരില്ല. പല ആയുർവേദ ഔഷധങ്ങളിലും പ്രധാന ഔഷധങ്ങളിൽ ഒന്നാണ് വാളൻ പുളി. ഇലയും പൂവും കായും വെറുമെല്ലാം ഔഷധ ഗുണങ്ങളുള്ളവയാണ്. രുചിയുള്ളതും പോഷക സമൃദ്ധവുമായ ഒന്നാണ് ഇത്.

പുളിങ്കുരു അരച്ച് പുരട്ടിയാൽ നീര് കുറയും. പുളിങ്കുരു, ഞാവൽകുരു, ഞവരൽ ഇവ പൊടിച്ച് ശുദ്ധമായ തേനിൽ ചാലിച്ച് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. പുളിയും കല്ലുപ്പും അരച്ച് ലേപനം ചെയ്താൽ പൊള്ളലിന് സമ്മാനം കിട്ടും.

പൂവ് അരച്ച് ഇരട്ടിത്തൂക്കം കദളിപ്പഴവും അരച്ച് എള്ളെണ്ണയിൽ കാച്ചിയെടുത്ത തൈലം തേക്കുന്നത് വിയർപ്പിൻറെ ദുർഗന്ധം മാറുന്നതിനും നിറം വർധിപ്പിക്കുകയും ചെയ്യും. മറ്റു പഴങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇതിൽ ധാരാളം കാൽസ്യവും ജീവകങ്ങളായ ഇ, സി, ബി എന്നിവയും നിരവധി ധാതുക്കളും ഉണ്ട്. credit : Baiju’s Vlogs