കാല് കഴുകി ആരതി ഉഴിഞ്ഞ് മരുമക്കനെ വരവേറ്റ് ആശാ ശരത്ത്!! നിലവിളക്കേന്തി വലതു കാൽ വെച്ച് ഉത്തരയും പുതിയ ജീവിതത്തിലേക്ക്… | Uthara Sarath And Husband To Home After Marriage Malayalam

Uthara Sarath And Husband To Home After Marriage Malayalam : മകൾ ഉത്തരയെയും മരുമകനെയും വീട്ടിലേക്ക് സ്വീകരിച്ച് ആശാ ശരത്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പ്രേക്ഷകരുടെ മുൻപിലേക്ക്. പ്രേക്ഷകരുടെ പ്രിയതാരമാണ് ആശാ ശരത്. ആശാ ശരത്തിനെയും കുടുംബത്തെയും അറിയാത്ത മലയാളികൾ ഇല്ല. അഭിനയത്രി എന്നതിലുപരി തന്റെ കഴിവ് പല മേഖലകളിലേക്കും വ്യാപിപ്പിച്ച വ്യക്തിയാണ് താരം.

ഒരു നല്ല നർത്തകി ബിസിനസ് വനിത എന്നിങ്ങനെ നിരവധി മേഖലകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മകൾ ഉത്തരയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആശയ്ക്കും ഭർത്താവ് ശരത്തിനും രണ്ടു മക്കളാണ് . ഉത്തരയും കീർത്തനയും. ഇതിൽ മൂത്ത മകൾ ഉത്തരയുടെ വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശയം കുടുംബവും മകൾ ഉത്തരയുടെ വിവാഹത്തിന്റെ തിരക്കുകളിൽ ആയിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ആണ് മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. മാർച്ച് 18ന് വിവാഹവും തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ മകൾ ഉത്തരയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. വളരെ പ്രൗഢഗംഭീരമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ എല്ലാം നടത്തിയത്. വിവാഹത്തിന്റെ ഓരോ ചടങ്ങുകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറി. താരവും കുടുംബവും അണിഞ്ഞിരുന്ന വസ്ത്രങ്ങൾക്ക് വരെ ജനപ്രീതി ഇപ്പോൾ ഏറെയാണ്. ഉത്തരയുടെ വരന്റെ പേരാണ് ആദിത്യമേനോൻ.

ഇദ്ദേഹം ഒരു ചാർട്ടേഡ് അക്കൗണ്ട് ആണ്. ഇപ്പോഴിതാ മകളെയും ഭർത്താവിനെയും വീട്ടിലേക്ക് ആരതി ഉഴിഞ്ഞു കയറ്റുന്ന ആശയുടെയും കുടുംബത്തിന്റെയും വീഡിയോയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. വരനും വധുവും വീട്ടിലേക്ക് വന്നിറങ്ങുന്നതും , കാല് കഴുകിച്ച്, ആരതി ഉഴിഞ്ഞ് , നെല്ലും പൂവും ഇട്ട് അനുഗ്രഹിച്ച്, ചന്ദനം തൊടുവിച്ച് വീട്ടിലേക്ക് കയറ്റുന്ന ദൃശ്യങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. പങ്കുവയ്ക്കപ്പെടുന്ന ഓരോ വീഡിയോയും എന്നപോലെ തന്നെ ഈ വീഡിയോയും വൈറലായി മാറിയിരിക്കുന്നു.

Rate this post