ഉറുമ്പുകളെ കൊല്ലാതെ തന്നെ വീട്ടിൽ നിന്നും തുരത്താം…!

സാമൂഹിക ജീവിതം നയിക്കുന്ന ഷഡ്‌പദങ്ങളാണ് ഉറുമ്പുകൾ. ഒരു കോളനിയിൽ തന്നെ നൂറുമുതൽ ലക്ഷക്കണക്കിനു വരെ ഉറുമ്പുകളെ കണ്ടുവരുന്നു. മധുരപലഹാരങ്ങൾ, വിത്തുകൾ, ചത്തുപോയ മറ്റുഷഡ്‌പദങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. 11,800ൽ പരം വിവിധ വംശങ്ങളിൽ പെടുന്ന ഉറുമ്പുകളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വംശവൈവിദ്ധ്യത്തിൽ ഭൂരിഭാഗവും കാണപ്പെടുന്നത് ഭൂമധ്യരേഖാ പ്രദേശത്താണ്.

എല്ലാ ഷഡ്‌പദങ്ങളേയും പോലെ മുട്ട, ലാർവ്വ, കൊക്കൂൺ(പ്യൂപ്പ), പൂർണ്ണവളർച്ചയെത്തിയ ജീവി, എന്നിങ്ങനെ നാലവസ്ഥയാണ് ഉറുമ്പുകൾക്കുമുള്ളത്. ലാർവ്വാവസ്ഥയിൽ ഉറുമ്പ് പൂർണ്ണമായും മറ്റുറുമ്പുകളെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. അവയ്ക്ക് കാലുകൾ പോലുമുണ്ടാകില്ല. സമാധിഅവസ്ഥയിൽ നിന്നു പുറത്തുവരണമെങ്കിലും മറ്റുറുമ്പുകളുടെ സഹായം ആവശ്യമാണ്.

എന്നാൽ നമ്മളിൽ പലർക്കും ഏറ്റവും ശല്യക്കാരാണ് ഇ ഉറുമ്പുകൾ. പലതരം ഉറുമ്പുകൾ ഉള്ളതുകൊണ്ട് തന്നെ ഇവ നമ്മുടെ വീട്ടിലും അടുക്കളത്തോട്ടത്തിലും ഭക്ഷണ സദാനങ്ങൾക്കിടയിലും വരുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഇവയെ അകറ്റാൻ നമ്മൾ പല വഴികൾ തേടുന്നൂ. എന്നാൽ ഇവയെ കൊല്ലാതെ എങ്ങനെ അകറ്റാം എന്നതാണ് ഇ വീഡിയോ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.