ഉരുളക്കിഴങ്ങ് വാങ്ങാൻ ഇനി കടയിൽ പോകേണ്ട.. വീട്ടിൽ തന്നെ വളർത്തിയെടുക്കാം വളരെ എളുപ്പത്തിൽ.!!

എല്ലാവരുടെ വീടുകളിൽ സാധാരണയായി കാണുന്ന ഒന്നാണ്. ഉരുളക്കിഴങ്ങ് ഇല്ലാത്ത വീടുകൾ അപൂർവമായിരിക്കും. സാധാരണ നമ്മൾ ഉരുളക്കിഴങ്ങ് കടയിൽ നിന്ന് വാങ്ങാറാണ് പതിവ്. വീടുകളിൽ തന്നെ കൃഷി ചെയ്തെടുക്കാവുന്ന ഒന്നാണിത്.

ഒന്നര മാസത്തിനുള്ളിൽ തന്നെ ഉണ്ടാക്കിയെടുക്കാനായി പറ്റും.ഉറങ്ങലക്കിഴങ് എങ്ങനെയാണ് കൃഷി ചെയ്തെടുക്കുന്നതെന്ന് നോക്കാം. ഇതിനായി നമുക്ക് വേണ്ടത് മുളച്ച ഉരുളൻ കിഴങ്ങാണ്. മുളച്ച ഉരുളൻ കിഴങ്ങ് മണ്ണിൽ കുഴിച്ചിടുക.

മുള പൊട്ടാതെ കുഴിച്ചിടണം. അതായത് കത്തികൊണ്ട് മുറിക്കുകയോ ഒന്നും ചെയ്യരുത്. ഏതെങ്കിലും ഒരു മുള മണ്ണിനു പുറത്തേക്ക് കാണത്തക്ക രീതിയിൽ വേണം കുഴിച്ചിടാൻ. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇല വന്നു തുടങ്ങും.

വെളുത്ത പൂവാണ് ഇതിനുള്ളത്. ഏകദേശം ഒരു ഒന്നര മാസത്തിനി ശേഷം തന്നെ വിളവെടുക്കാനായി പറ്റും. വിളവെടുക്കാനാവുന്ന സമയമാകുമ്പോൾ ചെടിയുടെ ഇലകളെല്ലാം വാടിത്തുടങ്ങും. ഒരു ചെടിയിൽ നിന്ന് തന്നെ ഏഴോ എട്ടോ ഉരുളക്കിഴങ്ങ് കിട്ടും. credit : PRS Kitchen