പല വര്‍ഷമായി അലട്ടുന്ന ഉറക്കക്കുറവ് 2 മിനിറ്റില്‍ ശരിയാകും ഒരു ഗ്ലാസ്സ് കുടിച്ചാ മതി…!

ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും വ്യക്തി അചേഷ്ടനാവുകയും,തന്റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥക്കാണ്‌ ഉറക്കം എന്ന് പറയുന്നത്. മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക്‌ ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്.

ജന്തുലോകത്തിലെ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ,മത്സ്യങ്ങൾ എന്നിവയെല്ലാം ഉറങ്ങാറുണ്ട്. ഉറക്കം ജന്തുക്കളിൽ അവയുടെ നിലനില്പ്പിന്നത്യാവശ്യമായ ഒരു പ്രക്രിയയാണെന്നാണ്‌ പഠനങ്ങൾ പറയുന്നത്. ഇതിന്റെ ആവശ്യം അപൂർണ്ണമായി മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ . കൂടുതൽ പഠനങ്ങൾ ഈ വിഷയത്തിൽ ആവശ്യമാണ്‌. ഉറങ്ങുമ്പോൾ ശ്വാസോച്ഛാസം, ഹൃദയമിടിപ്പ്, ശരീരഊഷ്മാവ്, രക്തസമ്മർദ്ദം എന്നിവ ഉണർന്നിരിക്കുന്ന സമയത്തതിനേക്കാൾ കുറവായിരിക്കും. ജീവി ഉണർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കൂടുന്നു. ഉറങ്ങുമ്പോഴാണ് അത് കുറയുന്നത്

രാത്രിയിൽ ഏഴു മണിക്കൂർ ഉറങ്ങുന്നത് തലച്ചോറിനെ വാർധക്യത്തിൽനിന്ന് രക്ഷിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോർട്ട്. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി തലച്ചോറിന്റെ യുവത്വം രണ്ടു വർഷംകൂടി നിലനിർത്താമെന്നാണ് അമേരിക്കൻ ഗവേഷകർ പറയുന്നത്. ഒമ്പതു മണിക്കൂറോളം ഉറങ്ങുന്നവർക്കും അഞ്ചു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്കും ഓർമയുടെയും ശ്രദ്ധയുടെയും പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഗവേഷണഫലം. എഴുപതു വയസ്സുള്ള 15,000 സ്ത്രീകളിലാണ് അഞ്ചു വർഷത്തോളം നീണ്ട നിരീക്ഷണം നടത്തിയത്.

ഓർമയും ശ്രദ്ധയും അളക്കാനുള്ള ടെസ്റ്റുകൾ എല്ലാവരിലും കൂടെക്കൂടെ നടത്തി. ഒമ്പതു മണിക്കൂറോ അതിലേറെയോ അഞ്ചു മണിക്കൂറിൽ താഴെയോ ഉറങ്ങുന്നവരേക്കാൾ നന്നായി പ്രതികരിച്ചത് ഏഴു മണിക്കൂർ ഉറങ്ങുന്നവരുടെ തലച്ചോറാണ്. ഉറക്കത്തിലെ കൃത്യതയില്ലായ്മ വാർധക്യത്തോടടുത്തവരിൽ അൽഷൈമേഴ്സ് പോലുള്ള രോഗങ്ങളുടെ സാധ്യത കൂട്ടുന്നു. കൃത്യതയാർന്ന ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവ ശരീരത്തിനു ഗുണം ചെയ്യുമെന്നു തന്നെയാണ് ഈ കണ്ടെത്തലും ആവർത്തിക്കുന്നത്. ഏഴു മണിക്കൂറിലേറെയുള്ള ഉറക്കം ഭാരം കൂട്ടാനും ഹൃദയരോഗങ്ങൾക്കും പ്രമേഹത്തിനും കാരണമാകുമെന്നായിരുന്നു നേരത്തെയുള്ള ഒരു ഗവേഷണഫലം.