ഉപ്പുമാങ്ങ അരച്ച് കലക്കി 5 മിനുട്ടിൽ നല്ലൊരു കറി!! ഇത് മാത്രം മതി ഇനി ഊണ് കഴിക്കാൻ… | UPPUMANGA CURRY Recipe Malayalam

UPPUMANGA CURRY Recipe Malayalam : നല്ലൊരു കറി ഊണിന് എന്തായാലും വേണം, പക്ഷേ ആ രുചികരവും ആയിരിക്കണം, അധികസമയം എടുക്കാനും ആർക്കും താല്പര്യം ഇല്ല. പെട്ടെന്നുണ്ടാക്കാൻ പറ്റുന്ന ഉപ്പുമാങ്ങ അരച്ച് കലക്കി തയ്യാറാക്കുന്നത്, ഈ കറി തയ്യാറാക്കാൻ വേണ്ട സമയം അഞ്ചു മിനിറ്റാണ്. ഇത്രയും എളുപ്പത്തിൽ ഒരു കറി തയ്യാറാക്കാൻ സാധിക്കുമോ അത് മാത്രമല്ല വെച്ചാൽ മാങ്ങക്കാലം അല്ലെങ്കിൽ പോലും നമുക്കിത് കഴിക്കാൻ സാധിക്കും.

5 മിനിറ്റ് വളരെ രുചികരമായ ഒരു കറി തയ്യാറാക്കാൻ ഉപ്പിലിട്ട മാങ്ങ മാത്രം മതി. മറ്റു പച്ചക്കറികൾ ഒന്നുമില്ലെങ്കിലും ഉപ്പിലിട്ട മാങ്ങ കൊണ്ട് വളരെ രുചികരമായ നല്ലൊരു കറി തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിനായിട്ട് മിക്സിയുടെ ജാറിലേക്ക് കുറച്ച് തേങ്ങയെടുക്കുക.. തേങ്ങയുടെ ഒപ്പം തന്നെ അരക്കേണ്ട കുറച്ച് ചേരുവകൾ കൂടിയുണ്ട്.

തേങ്ങയുടെ കൂടെ കുറച്ച് ജീരകം ഒരു നുള്ളു മഞ്ഞൾപൊടി ഉപ്പിലിട്ട മാങ്ങ നല്ല എരിവുള്ള പച്ചമുളക് ഇത്രയും ചേർത്ത് നല്ല കട്ട തൈരും ചേർത്ത് അരച്ചെടുക്കുക… അരച്ച് കഴിഞ്ഞാൽ ഇനി ചെയ്യേണ്ടത്. ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുക് ചുവന്ന മുളകും കറിവേപ്പിലയും നന്നായി പൊട്ടിച്ചതിനുശേഷം അരച്ചു വെച്ചിട്ടുള്ള കൂട്ടത്തിലോട്ട് ചേർത്ത് പുളിയുടെ അളവ് അനുസരിച്ച് വെള്ളമോ മോരോ ചേർത്ത് കൊടുക്കാവുന്നതാണ്..

ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു കറിയാണിത് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും മറ്റു പച്ചക്കറികളുടെ ഒന്നും ആവശ്യമില്ല വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന നല്ലൊരു റെസിപ്പിയാണ് ഈ ഒരു മാങ്ങ അരച്ച് കലക്കിയത്. പെട്ടെന്ന് ഒരു കറി ഉണ്ടാകുന്നതിനാണ് എല്ലാവർക്കും താല്പര്യം. അങ്ങനെ ഉള്ളവർക്കും വർഷം മുഴുവൻ കഴിക്കാൻ വേണ്ടിയും ഇങ്ങനെ ഉപ്പിലിട്ടു വയ്ക്കൂ. ചെറിയ പുളിയും, എരിവും ചേർന്ന നല്ലൊരു കറി. മാമ്പഴ പുളിശ്ശേരി പോലെ തന്നെ ഇഷ്ടപ്പെട്ടു പോകും ഈ കറിയും.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Video credits : Rathna’s Kitchen

Rate this post