പൊന്നു 4 മാസം പ്രഗ്നൻന്റ.!! പക്ഷെ കണ്ടാൽ പറയില്ല; പ്രെഗ്നൻസി ടെസ്റ്റ് പോലും അമ്മായി അമ്മയാണ് ചെയ്തത്.!! | Uppum Mulakum Lite Interview Viral Malayalam
Uppum Mulakum Lite Interview Viral Malayalam : യൂട്യൂബിൽ നിരവധി ആരാധകരുള്ള കുടുംബമാണ് ഉപ്പും മുളകും ലൈറ്റ്. ഉപ്പും മുളകും കോമഡി പരമ്പരയിലേതുപോലെഅച്ഛനും അമ്മയും 4 മക്കളും അടങ്ങുന്ന കുടുംബമാണ് അവരുടേത്. ഉപ്പും മുളകും ലൈറ്റ് വെറൈറ്റി മീഡിയയ്ക്ക് കൊടുത്ത ഇന്റർവ്യൂ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉപ്പും മുളകും എന്ന കോമഡി പരമ്പര കണ്ടിട്ടാണ് ഉപ്പും മുളകും ലൈറ്റ് എന്ന പേര് യൂട്യൂബ് ചാനലിനിട്ടത് എന്ന് കുടുംബം വെളിപ്പെടുത്തി.
ചാനൽ ഇറങ്ങിയതിന് ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് കുടുംബം. ഇപ്പോൾ നാട്ടിലുള്ളവർക്ക് മാത്രമല്ല പലർക്കും തങ്ങളെ അറിയാം എന്ന സന്തോഷത്തിലാണ് കുടുംബം. മകൾ പൊന്നു പ്രഗ്നന്റ് ആണെന്ന സന്തോഷത്തിലാണ് ഇപ്പോൾ ഉപ്പും മുളകും ലൈറ്റ്. ഇപ്പോൾ കുടുംബത്തോടൊപ്പം ഇന്റർവ്യൂവിൽ പങ്കെടുക്കുകയാണ് പൊന്നുവും ഭർത്താവും. വെറൈറ്റി മീഡിയ നൽകിയ ടാസ്ക്കുകളും കുടുംബം ഭംഗിയായി ചെയ്തുതീർത്തു. വൈശാലി, തെങ്കാശിപ്പട്ടണം തുടങ്ങിയ ചിത്രങ്ങൾ അഭിനയിച്ചുകാണിക്കുക എന്നതായിരുന്നു ടാസ്ക്.
33 മിനിറ്റ് ദൈർഘ്യമുള്ള ഇന്റർവ്യൂ മുഴുവനായും തമാശയിലൂടെയാണ് കടന്നുപോകുന്നത്. ആരാധകരിൽ പലരും ഉപ്പും മുളകും ലൈറ്റ് കുടുംബത്തിലെ അച്ഛനെയും അമ്മയെയും അച്ഛൻ, അമ്മ എന്ന് തന്നെയാണ് വിളിക്കാറുള്ളത്. ഇത് സന്തോഷിപ്പിക്കാറുണ്ടെന്ന് കുടുംബം പറയുന്നു. വ്യത്യസ്‌തമായ വീഡിയോകളുമായി കടന്നുവരാറുള്ള കുടുംബമാണ് ഉപ്പും മുളകും ലൈറ്റ്. അച്ഛന്റെയും അമ്മയുടെയും പ്രണയറീൽസ് കാണാനും ആരാധകർക്കിഷ്ടമാണ്. മക്കളായ പൊന്നുവിന്റെയും കുഞ്ഞന്റെയും പലതരത്തിലുള്ള ഫോട്ടോഷൂട്ട് കുടുംബം ചാനലിൽ പോസ്റ്റ് ചെയ്യാറുണ്ട്.
കുഞ്ഞനെ കാണാൻ നദിയ മൊയ്തുവിനെപ്പോലെയുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടാറുണ്ട്. മകൾ പൊന്നുവിന്റെ വിവാഹശേഷം മരുമകനും കുടുംബത്തോടൊപ്പം വീഡിയോകളിൽ കടന്നു വരാറുണ്ട്. ഫുഡ് ചാലഞ്ച് വീഡിയോകളും റീൽസും കുടുംബവിശേഷങ്ങളും പാചക വീഡിയോയുമെല്ലാം കുടുംബം തങ്ങളുടെ ചാനലിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ ആരാധകർക്കും ഇവർ കുടുംബത്തിലെ അംഗങ്ങളായാണ് തോന്നാറുള്ളത്. ഇപ്പോൾ ഒരു കുഞ്ഞ് അതിഥിയെ കാത്തിരിക്കുന്ന അവരുടെ സന്തോഷത്തിൽ പങ്കുചേരുകയാണ് ആരാധകർ.