ഉണ്ണി മുകുന്ദന് വില്ലനായി ഡോക്ടർ റോബിൻ!! വൻ പ്രഖ്യാപനവുമായി ഗോകുലം ഗോപാലൻ; റോബിൻ തന്റെ മകനെ പോലെയെന്ന് ഗോപാലൻ… | Unni Mukundan Vs Dr Robin Radhakrishnan Malayalam

Unni Mukundan Vs Dr Robin Radhakrishnan Malayalam : ബിഗ്ഗ്‌ബോസ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഗോകുലം ഗോപാലന്റെ പുതിയ സിനിമയിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തുമ്പോൾ ബിഗ്ബോസ് താരം റോബിനും ഈ ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചിത്രത്തിനായി 50 കോടി മുതൽ മുടക്കാണ് ഗോകുലം ഗോപാലൻ നടത്തിയിരിക്കുന്നത്. ബ്രൂസ്‌ലി എന്നാണ് ഈ ചിത്രത്തിന്റെ പേര്. ബ്രൂസ്‌ലിയുടെ സംവിധായകൻ വൈശാഖ് ആണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് ഗല്ലേറിയ മാളില്‍ വെച്ച് നടന്നിരുന്നു. ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ, ഡോക്ടർ റോബിൻ, ഗോകുലം ഗോപാലൻ എന്നിവർ പങ്കെടുത്തു.

വേദിയിൽ വെച്ച് ഗോകുലം ഗോപാലൻ റോബിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ, റോബിന്‍ എന്റെ മകനെ പോലെ തന്നെയാണ്, നേരത്തെ റോബിന്‍ ഡോക്ടറായി ജോലി ചെയ്തിരുന്നത് എന്റെ ആശുപത്രിയിലാണ്. അവിടെ നിന്നാണ് റോബിൻ ബിഗ്ബോസിലേക്ക് പോയത്.” ബിഗ് ബോസ് സീസൺ നാലിൽ വിജയിയായി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന മത്സരാർഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വിജയകിരീടം താരത്തിന് ലഭിച്ചില്ലെങ്കിലും അതിലും ഇരട്ടി സന്തോഷമാണ് ഇന്ന് റോബിനുള്ളത്.

ബിഗ്ഗ്‌ബോസ് ഷോ കഴിഞ്ഞ് ഇത്ര നാളുകൾ ആയിട്ടും ഡോക്ടർ റോബിന് ലഭിക്കുന്ന പിന്തുണ കൂടി വരുന്നതല്ലാതെ തെല്ലും കുറഞ്ഞിട്ടില്ല. സിനിമയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന ഡോക്ടർക്ക് ആശംസകൾ നേരുകയാണ് ഇപ്പോൾ ആരാധകർ. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡോക്ടർ റോബിനാണ് നായകൻ. ആരതിയാണ് റോബിന്റെ നായികയാവുന്നത്. റോബിന്റെ സിനിമാപ്രവേശം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ. രണ്ട് ചിത്രങ്ങളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.