അമ്മ അധ്യാപികയായിരുന്നു.!! ഞങ്ങൾക്കായി ജോലി ഉപേക്ഷിച്ചു; മാതൃ ദിനത്തിൽ വൈറൽ കുറിപ്പുമായി ഉണ്ണി മുകുന്ദൻ.!? | Unni Mukundan Mothers Day Post Viral Malayalam

Unni Mukundan’s Mothers Day : മലയാളസിനിമയിൽ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് ഉണ്ണി മുകുന്ദൻ. വിക്രമാദിത്യൻ, മല്ലുസിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിമുകുന്ദൻ മലയാള സിനിമയിലെ മസിൽമാൻ എന്നാണ് അറിയപ്പെടുന്നത്. ഒരുപാട് ഫാൻ പവറുള്ള ഒരു യുവതാരമാണ് ഉണ്ണിമുകുന്ദൻ.

കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി മുകുന്ദൻ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും മറ്റും നിരവധി ആരാധകരുള്ള ഉണ്ണിയുടെ ഓരോ ചിത്രങ്ങൾക്കും ആരാധകർക്കിടയിൽ വലിയ ചലനങ്ങൾ പലപ്പോഴും സൃഷ്ടിക്കാറുണ്ട്.

ഇപ്പോഴിതാ ഉണ്ണിമുകുന്ദൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച മാതൃദിന പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയും സഹോദരിയും ഒപ്പമുള്ള ഒരു പഴയകാല ചിത്രമാണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം തന്നെ ഒരു കുറിപ്പും താരം ചേർത്തിട്ടുണ്ട്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…

“Happy Mothers Day. This day is not just for mothers but for all those who have sacrificed their dreams, ambitions, likes and dislikes for the safety and well-being of their near and dear ones. ❤️ Sharing the image of me with my mother and sister during our early days in Ahmedabad, Gujarat. Hailing for Thrissur, then being brought up in Tamil Nadu, finally settling down in Ahmedabad, my mother has been a strong influence on me. Have seen her make the best of what is available. Amma learnt to speak Gujarati and Hindi on her own and speak with utmost ease without her mother tongue influence. Having grown up in TamilNadu Tamizh comes naturally to her. Was a school teacher, but had to quit the career to make sure we had her attention. Those who have relocated from the south to the north would surely connect. It wouldn’t have been an easy transition for a 30 year old typical Thrissur based couple but both my parents specially my mother has taught me to accept challenges with grace and eventually win. My love and respect to all the Mothers, especially the silent ones who never speak, Never complain and Never Give Up”

Rate this post