
ആത്മവിശ്വാസം കൈ വെടിയാതെ ഉണ്ണി മുകുന്ദൻ!! ഉണ്ണിയേട്ടൻ കയ്യിന്റെ അവസ്ഥ കണ്ടോ!? എന്തു പറ്റിയെന്ന് അറിയാതെ പേടിച്ച് ആരാധകർ… | Unni Mukundan Latest Viral Video Malayalam
Unni Mukundan Latest Viral Video Malayalam : ചലച്ചിത്ര അഭിനേതാവ്, ഗായകൻ എന്നിങ്ങനെ നിരവധി തരങ്ങളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. തന്റെ കഴിവുകൊണ്ട് മാത്രം സിനിമ മേഖലയിൽ എത്തിപ്പെട്ട വ്യക്തിയെന്ന് ഉണ്ണി മുകുന്ദനെ നിസംശയം വിശേഷിപ്പിക്കാം. 2018 റിലീസായ ബോംബെ മാർച്ച് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു എങ്കിലും അതൊന്നും തന്നെ അത്രതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
താരത്തിന് ഏറ്റവും അധികം ജനപ്രീതി നേടിക്കൊടുത്ത ചിത്രങ്ങൾ ആയിരുന്നു വിക്രമാദിത്യൻ, മല്ലൂസിംഗ് എന്നിവ. ഏറ്റവും ഒടുവിലായി ഉണ്ണിമുകുന്ദൻ അഭിനയിച്ച ചിത്രമാണ് മാളികപ്പുറം. വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം നൂറുകോടിയിൽ അധികമാണ് ക്ലബ്ബിൽ നേടിയത്. ഈ ചിത്രം കാണാത്ത മലയാളികൾ ഉണ്ടോ എന്ന് പോലും സംശയമാണ്. മാളികപ്പുറം എന്ന ചിത്രം ഇറങ്ങിയതിനു ശേഷം നിരവധി വിവാദങ്ങളാണ് ഉണ്ണിമുകുന്ദന് സമൂഹത്തിൽ നിന്നും നേരിടേണ്ടിവന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത മുന്നോട്ടു കുതിക്കുകയാണ് താരം.

ഏറ്റവും പുതുതായി ഉണ്ണിമുകുന്ദന്റേതായ ഇറങ്ങാൻ പോകുന്ന ചിത്രമാണ് ഗന്ധർവ്വൻ. ഈ ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങളും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതാ താരം മറ്റൊരു ചിത്രമാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരാളാണ് നടൻ ഉണ്ണി മുകുന്ദൻ. താരത്തിന്റെ നിരവധി വർക്കൗട്ട് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. താൻ സിനിമയെ സ്നേഹിക്കുന്നതുപോലെ തന്നെ ഫിറ്റ്നസിനെയും സ്നേഹിക്കുന്നു എന്ന് നടൻ ഇതിനു മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ തൊലി പൊളിഞ്ഞ കൈകളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ചിരിക്കുന്നത്. ഇത് ജിമ്മിൽ നിന്നും എടുത്ത ഫോട്ടോയാണ് എന്ന് ചിത്രത്തിന്റെ ബാഗ്രൗണ്ട് വ്യക്തമാക്കുന്നു. ഹെവി വെയിറ്റ് ട്രെയിനിങ് ചെയ്യുമ്പോൾ കൈകൾക്ക് ഇതുപോലെയുള്ള മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. നിരവധി ആരാധകരാണ് ഉണ്ണിമുകുന്ദന്റെ ഹാർഡ് വർക്കിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്. ചിലരെല്ലാം എന്താണ് കൈകൾക്ക് പറ്റിയത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ്. ഇദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വീഡിയോകളും ശരിക്ക് വളർന്നുവരുന്ന യുവാക്കൾക്ക് ഒരു പ്രചോദനം കൂടിയായി മാറുകയാണ്.