ഉണക്ക മുന്തിരി കഴിച്ചാൽ 10 ഗുണങ്ങൾ

0

ഉണക്ക മുന്തിരി ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. ഉണക്ക മുന്തിരിയില്‍ നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ പോലെ തന്നെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. ഭാരം കൂട്ടാന്‍ സഹായിക്കുന്നതാണ് ഉണക്കമുന്തിരി.
ഫ്രുക്റ്റോസ് , ഗ്ലൂക്കോസ് എന്നിവ ഉണക്ക മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട് . ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട് . കൊളെസ്ട്രോൾ കൂട്ടാതെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവർക്ക് ഉണക്ക മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും.

പ്രമേഹ രോഗികള്‍ ഭക്ഷണത്തിനു ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരികള്‍ കഴിക്കുന്നത് നല്ലതാണ്. ഉണക്കമുന്തിരിയില്‍ വലിയ തോതില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ തടയാന്‍ സഹായിക്കുന്നു.ത്വക്ക് രോഗങ്ങള്‍ക്ക് ഏറ്റവും നല്ലതാണ് ഉണക്ക മുന്തിരി. വരണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ ഉണക്കമുന്തിരി ഏറെ നല്ലതാണ്. ചര്‍മ്മം കൂടുതല്‍ മിനുസള്ളമുള്ളതാക്കാനും ചര്‍ത്തിന് നിറം വര്‍ദ്ധിക്കാനും ഉണക്ക മുന്തിരി വളരെയധികം സഹായിക്കും.

ഉണക്ക മുന്തിരിയിലെ അമിനോ ആസിഡ് സാന്നിദ്ധ്യം ഉത്തേജിപ്പിക്കാനും , ലൈംഗിക ഉണർവ് ഉണ്ടാക്കാനും സഹായിക്കും. ബീജത്തിന്‍റെ ചലനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഉപാധിയാണ് ഉണക്ക മുന്തിരി. ഉണക്കമുന്തിരിയിലെ നാരുകൾ ദഹനേന്ദ്രിയത്തിൽ നിന്ന് വിഷപദാർത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറം തള്ളാൻ സഹായിക്കുന്നു. ഇത് കുടൽ രോഗങ്ങളിൽ നിന്നും , ബാക്റ്റീരിയകളുടെ അക്രമങ്ങളിൽ നിന്നും, ശരീരത്തെ രക്ഷിക്കുന്നു .

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.